»   » നിത്യാനന്ദ ബന്ധം: യുവറാണി പ്രതികരിക്കുന്നു

നിത്യാനന്ദ ബന്ധം: യുവറാണി പ്രതികരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Yuvarani
ലൈംഗിക വിവാദത്തില്‍പ്പെട്ട നിത്യാനന്ദ സ്വാമിക്കും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നടി യുവറാണി. യുവറാണിയും നിത്യാനന്ദയും പ്രത്യക്ഷപ്പെടുന്ന സെക്‌സ് ക്ലിപ്പ് പുറത്തുവന്നു എന്ന വാര്‍ത്തയോട് ചെന്നൈയില്‍ പ്രതികരിക്കുകയായിരുന്നു യുവറാണി.

കുടുംബസമേതം കഴിയുന്ന യുവറാണി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ടി രാജേന്ദ്രന് ഇത് സംബന്ധിച്ച് പരാതിയും നല്‍കിക്കഴിഞ്ഞു.

രഞ്ജിതയും യുവറാണിയും ഏകദേശം ഒരേകാലയളവിലാണ് അഭിനയരംഗത്ത് സജീവമായിരുന്നത്. രജനീകാന്തിന്റെ ബാഷ അടക്കമുള്ള ചിത്രങ്ങളില്‍ സഹനടി, സഹോദരി വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് യുവറാണി.

നിത്യാനന്ദയ്‌ക്കൊപ്പം ആ ക്ലിപ്പില്‍ കാണുന്ന യുവതി താനല്ലെന്നാണ് യുവറാണിയുടെ വാദം. നിത്യാനന്ദ സ്വാമിക്കും എനിക്കും തമ്മില്‍ യാതൊരു വ്യക്തിബന്ധവും ഇല്ല. സ്വാമിയെ ഇതുവരെ 45 ലക്ഷം ഭക്തര്‍ സന്ദര്‍ശിച്ചതായി പറയപ്പെടുന്നു. അതിലൊരുവള്‍ മാത്രമാണ് ഞാന്‍.

എന്റെ രണ്ട് കുട്ടികളുമൊത്താണ് ഞാന്‍ സ്വാമിയെ കാണാന്‍ പോയത്. ഈയൊരു സന്ദര്‍ശനമല്ലാതെ എനിക്കും നിത്യാനന്ദ സ്വാമിക്കും ഒരു ബന്ധവുമില്ല. ഞാനൊരു നടിയാണെന്നതിനാല്‍ എനിക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്- യുവറാണി കുറ്റപ്പെടുത്തി.

ഇങ്ങിനെയൊക്കെ വാര്‍ത്ത വരും എന്ന് അറിഞ്ഞിരുന്നാല്‍ ആരും സ്വാമിയെ സന്ദര്‍ശിക്കാന്‍ പോകുമായിരുന്നില്ല. പല നടിമാരും നിത്യാനന്ദ സ്വാമിയെ സന്ദര്‍ശിച്ചിട്ടുണ്ട് എന്നിരിക്കെ, മാധ്യമങ്ങള്‍ ചിലരെ മാത്രം തിരഞ്ഞ് ക്രൂശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല-അവര്‍ പറയുന്നു.

രഞ്ജിതയും യുവറാണിയും അടുത്ത സുഹൃത്തുക്കളാണെന്നും രഞ്ജിത പറഞ്ഞതനുസരിച്ചാണ് ഇവര്‍ സ്വാമിയെ പരിചയപ്പെട്ടതെന്നുമാണ് ചില ചാനലുകളും വെബ്‌സൈറ്റുകളും പുറത്തുവിട്ട വാര്‍ത്തയിലുള്ളത്.

ഇരുവരും സ്ഥിരമായി സ്വാമിയെ സന്ദര്‍ശിക്കാറുണ്ടെന്നും നിത്യാനന്ദയുടെ ലോസാഞ്ചല്‍സിലെ ആശ്രമത്തില്‍ ഇരുവരും പോയെന്നും അവിടെനിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിച്ച വീഡിയോ നടിയുടെ പരാതിയെ തുടര്‍ന്ന് ഇപ്പോള്‍ എടുത്തുമാറ്റിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam