»   » പൃഥ്വിയും-പ്രിയാമണിയും തമ്മില്‍?

പൃഥ്വിയും-പ്രിയാമണിയും തമ്മില്‍?

Subscribe to Filmibeat Malayalam
Priyamani and Prithvi Raj
മലയാള സിനിമയില്‍ സ്ഥിരമായി ഗോസിപ്പ്‌ കോളങ്ങളില്‍ ഇടം കണ്ടെത്തുന്ന താരമാണ്‌ പൃഥ്വിരാജ്‌. ഇക്കാര്യത്തില്‍ മലയാളത്തിലെ മറ്റെല്ലാ നടന്‍മാരെക്കാളും ഒരുപടി മുമ്പിലാണ്‌ പൃഥ്വി.

മിക്കവാറും പൃഥ്വി കൂടെയഭിനയിച്ച നടിമാരുമായി ബന്ധപ്പെടുത്തിയാകും ഇത്തരം ഗോസിപ്പുകള്‍ സൃഷ്ടിയ്‌ക്കപ്പെടാറ്‌. നവ്യ, ഭാവന, മീരാ ജാസ്‌മിന്‍, കാവ്യ എന്നിങ്ങനെ ഒട്ടേറെ നടിമാരെയും പൃഥ്വിരാജിനെയും ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്‌.

തമിഴില്‍ കാതല്‍ ഫെയിം സന്ധ്യയുമായി ബന്ധപ്പെടുത്തിയിട്ടായിരുന്നു പൃഥ്വിയെപ്പറ്റി സമീപകാലത്ത്‌ ഗോസിപ്പ്‌ ഇറങ്ങിയിരുന്നത്‌. കണ്ണാമൂച്ചി എനടാ പുറത്തിറങ്ങിയ ഉടനെയാണ്‌ ഇതുണ്ടായത്‌.

ഈ നിരയില്‍ ഏറ്റവും പുതിയ താരം ദേശീയ പുരസ്‌ക്കാര ജേതാവായ പ്രിയാമണിയാണ്‌ എന്നാല്‍ ഇത്‌ മറ്റുള്ള ഗോസിപ്പുകള്‍ പോലെ ഇത്‌ തള്ളിക്കളയേണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നത്‌.
അടുത്തിടെ ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും ഒരു ദിവസം മുഴുവന്‍ കാറുമെടുത്ത്‌ ചുറ്റിക്കറങ്ങിയതാണ്‌ പുതിയ ഗോസിപ്പ്‌ കഥകള്‍ക്ക്‌ വഴിവെച്ചത്‌.

പുതിയ ഗോസിപ്പ്‌ കഥയെ പ്രിയാമണി സന്തോഷത്തോടെയല്ല സ്വീകരിച്ചിരിയ്‌ക്കുന്നത്‌. തന്നോടൊപ്പം അഭിനയിക്കുന്ന എല്ലാ നായകന്‍മാരെയും ചേര്‍ത്ത്‌ ഇത്തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിയ്‌ക്കപ്പെടുന്നുണ്ടെന്ന്‌ പ്രിയാമണി പറയുന്നു.

ഇതിന്‌ മുമ്പ്‌ മലര്‍ക്കോട്ടൈ എന്ന ചിത്രത്തില്‍ വിശാലിനൊപ്പം അഭിനയിച്ചപ്പോഴും ഇത്തരം ഗോസിപ്പുകളുണ്ടായി. ചിത്രീകരണം പുരോഗമിയ്‌ക്കുന്ന അറുമുഖത്തില്‍ ഭരതുമായി ഞാന്‍ ഇഴുകി ചേര്‍ന്ന്‌ അഭിനയിക്കുന്ന രംഗങ്ങളുണ്ട്‌. ഈ സിനിമ പുറത്തിറങ്ങുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ സൃഷ്ടിയ്‌ക്കപ്പെടും -പ്രിയാമണി പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam