»   » കുഞ്ഞളിയന്‍ പൊട്ടി; ജയസൂര്യ പിണങ്ങി

കുഞ്ഞളിയന്‍ പൊട്ടി; ജയസൂര്യ പിണങ്ങി

Posted By:
Subscribe to Filmibeat Malayalam
Kunjaliyan
നിരൂപകപ്രശംസയും വാണിജ്യ വിജയവും നേടിയ ബ്യൂട്ടിഫുള്ളിന് പിന്നാലെയെത്തിയ കുഞ്ഞളിയന്‍ നിലംതൊടാതെ പോയത് നടന്‍ ജയസൂര്യയെ ചില കടുത്ത തീരുമാനങ്ങളെടുക്കുവാന്‍ പ്രേരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

കനത്ത പരാജയത്തിന്റ പശ്ചാത്തലത്തില്‍ സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമിന്റെ സിനിമകളുമായി ഇനി സഹകരിയ്‌ക്കേണ്ടെന്ന് തീരുമാനമെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചയ്യുന്നു. എന്നാല്‍ ഏറെ നാള്‍ മുമ്പേ കരാറില്‍ ഒപ്പിട്ടുപോയതിനാല്‍ ഈ ടീം ഒരുക്കുന്ന ഹസ്ബന്‍ഡ് ഇന്‍ ഗോവയില്‍ ജയസൂര്യ അഭിനിയിക്കുമെന്നാണ് അറിയുന്നത്.

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ സജ സുരേന്ദ്രന്‍ കൃഷ്ണ പൂജപ്പുര ടീമിന്റെ ഇതുവരെയുള്ള എല്ലാ സിനിമകളിലും ജയസൂര്യ നായകനായെത്തിയിരുന്നു. ഇവരൊന്നിച്ച ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്നീ സിനിമകള്‍ വിജയം കണ്ടപ്പോള്‍ തുടര്‍ന്നുവന്ന ഫോര്‍ ഫ്രണ്ട്‌സും കുഞ്ഞളിയനും ബോക്‌സ് ഓഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

പുതുവര്‍ഷത്തില്‍ തിയറ്ററുകളിലെത്തിയ കുഞ്ഞളിയനില്‍ വന്‍പ്രതീക്ഷയാണ് ജയസൂര്യ വച്ചുപുലര്‍ത്തിയിരുന്നത്. പടം പരാജയപ്പെട്ടത് ജയന്‍ പലകാരണങ്ങള്‍ നിരത്തുന്നതായും പറയപ്പെടുന്നു. കുഞ്ഞളിയനില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞു പോയതുകൊണ്ട് തനിക്ക് പെര്‍ഫോം ചെയ്യാന്‍ വേണ്ടത്ര സാധിച്ചില്ലെന്നും അതാണ് പടം പരാജയപ്പെടാന്‍ കാരണമെന്നുമാണ് ജയസൂര്യയുടെ കണ്ടെത്തല്‍. തിരക്കഥാകൃത്തും സംവിധായകനും മനപൂര്‍വം തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചുവെന്നും ജയസൂര്യ കുറ്റപ്പെടുത്തിയതായി പറയപ്പെടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X