»   » മമ്മൂട്ടി ചാര്‍മിയെ നിരാശപ്പെടുത്തി

മമ്മൂട്ടി ചാര്‍മിയെ നിരാശപ്പെടുത്തി

Posted By:
Subscribe to Filmibeat Malayalam
Charmi
തമിഴ്-തെലുങ്ക് സിനിമകളില്‍ നായകനടിയായി തിളങ്ങിയ ചാര്‍മിയെ തേടി മലയാളത്തില്‍ നിന്ന് ഒരു വമ്പന്‍ ഓഫര്‍ വന്നു. താപ്പാന എന്ന ചിത്രത്തില്‍ നടി ഏറെ ആരാധിക്കുന്ന മമ്മൂട്ടിയുടെ നായികയാവാനായിരുന്നു ക്ഷണം. കേട്ട പാതി കേള്‍ക്കാത്ത പാതി നടി കണ്ണും പൂട്ടി സമ്മതിച്ചു.

തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ ആവോളം ആസ്വദിച്ച തന്റെ ശരീര സൗന്ദര്യം മലയാളി പ്രേക്ഷകരേയും കാണിക്കാമെന്ന് നടി ഉള്ളില്‍ കരുതുകയും ചെയ്തു. ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രണ്ട് ഗാനരംഗങ്ങളെങ്കിലും ഉണ്ടാവുമെന്നായിരുന്നു നടിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ താപ്പാനയുടെ സെറ്റില്‍ കുറച്ചു ദിവസം ചെലവഴിച്ചപ്പോഴാണ് നടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങിയത്. ചിത്രത്തില്‍ ഗാനരംഗം പോയിട്ട് ഒറ്റ ഗ്ലാമര്‍ സീന്‍ പോലുമില്ല. മൂടിപ്പുതച്ച വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്ന് എന്ന് പുറത്തിറങ്ങാന്‍ കഴിയും എന്നു മാത്രമായി നടിയുടെ ചിന്ത.

നായികമാരെ തൊട്ട് അഭിനയിക്കാനോ അവരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാനോ മമ്മൂക്കയ്ക്ക് അറിയില്ല. മമ്മൂക്ക ഇനിയും പലതും പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചാര്‍മിയുടെ അഭിപ്രായം.

English summary
Malayalam movie Thappana, starring Mammootty and Charmi in the lead, is a comedy movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam