»   » നയന്‍സും പ്രഭുദേവയും ദുബായില്‍

നയന്‍സും പ്രഭുദേവയും ദുബായില്‍

Posted By:
Subscribe to Filmibeat Malayalam

നയന്‍സും പ്രഭുദേവയും ദുബായില്‍
വിവാഹ വാര്‍ത്തകളുടെ ചൂടാറും മുമ്പെ തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണി നയന്‍താരയും സംവിധായകനും നടനുമായ പ്രഭുദേവയും ദുബായില്‍ ഷോപ്പിങ്ങിനെത്തി. ദുബായിലെ പ്രശസ്‌തമായ ഇബന്‍ബത്തൂത്ത ഷോപ്പിങ്‌ മാളിലാണ്‌ ഇരുവരും ഷോപ്പിങിനെത്തിയത്‌.

നയന്‍താരയും പ്രഭുദേവയും ഹൈദ്രാബാദില്‍ വെച്ച്‌ വിവാഹിതരായെന്ന്‌ ഈമാസമാദ്യമാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌. രണ്ടു കുട്ടികളുടെ പിതാവായ പ്രഭുദേവയും തെന്നിന്ത്യയുടെ ഹരമായ നയന്‍സും വിവാഹിതരായെന്ന വാര്‍ത്തകള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.

നയന്‍സും പ്രഭുദേവയും വിവാഹിതരായെന്ന അഭ്യൂഹങ്ങള്‍ക്ക്‌ ബലമേകുന്നതാണ്‌ ഇരുവരുടെയും ദുബായ്‌ യാത്ര.ഷോപ്പിങിന്‌ വേണ്ടി മണിക്കൂറുകളോളം ഇരുവരും ഇവിടെ ചെലവഴിച്ചത്രേ.. കാതലന്റെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞാണ്‌ നയന്‍സ്‌ ഓരോ സാധനങ്ങളും വാങ്ങിയത്‌.

ഓട്ടോഗ്രാഫിന്‌ വേണ്ടി സമീച്ച ആരാധകരെയൊന്നും ഇരുവരും നിരാശരാക്കിയല്ല. എന്നാല്‍ ഒന്നിച്ചു നിന്ന്‌ ഫോട്ടോയെടുക്കാന്‍ ഇരുവരും തയ്യാറായില്ല.

പ്രഭുദേവ സംവിധാനം ചെയ്‌ത വിജയ്‌-നയന്‍സ്‌ ടീമിന്റെ വില്ലുവിന്റെ ഷൂട്ടിങിനിടയ്‌ക്കാണ്‌ ഇരുവരും തമ്മില്‍ പ്രണയം മൊട്ടിട്ടതെന്നാണ്‌ കോളിവുഡില്‍ പ്രചരിയ്‌ക്കുന്ന ഗോസിപ്പ്‌. വിവാഹ വാര്‍ത്ത നയന്‍സുമായുള്ള അടുത്തവൃത്തങ്ങള്‍ നിഷേധിച്ചെങ്കിലും കഥയിലെ നായകനും നായികയും നിഷേധവുമായി നേരിട്ട്‌ രംഗത്തെത്തിയിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam