»   » രഞ്‌ജന്‍ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നു

രഞ്‌ജന്‍ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നു

Subscribe to Filmibeat Malayalam
Ranjan Pramod
ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്‌. അത്‌ ചെയ്‌താല്‍ നേരാവണ്ണം മുന്നോട്ട്‌ പോകാം. അല്ലെങ്കില്‍ പെരുവഴി തന്നെയാണ്‌ ഗതി. കഥയെഴുതി പച്ച പിടിച്ചാല്‍ പിന്നെ സംവിധായകന്റെ കുപ്പായമണിയണമെന്ന്‌ ആഗ്രഹിയ്‌ക്കുന്ന എഴുത്തുകാര്‍ കുറെ പേരുണ്ട്‌. കൊതി തീര്‍ക്കാന്‍ ഇവര്‍ നടത്തുന്ന ആദ്യത്തെ ശ്രമങ്ങള്‍ മിക്കവാറും വിജയം കാണാറുമുണ്ട്‌. എംടിയും ലോഹിയുമൊക്കെ തന്നെ ഇതിനുദാഹരണങ്ങള്‍.

എന്നാല്‍ കഥാകാരനില്‍ നിന്നും ഫുള്‍ടൈം സംവിധായകനായി മാറുന്നതോടെ ഇവരില്‍ പലരുടെയും കണ്ടകശ്ശനി ആരംഭിയ്‌ക്കുന്നു. തിരക്കഥാക്കൃത്തുക്കള്‍ക്ക്‌ പൊന്നുവിലയുള്ള കാലത്താണ്‌ ഇക്കൂട്ടരില്‍ പലരും സംവിധാനിയ്‌ക്കാന്‍ ഇറങ്ങുന്നത്‌ എന്ന്‌ കൂടി ഓര്‍ക്കണം.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എഴുതിയ തിരക്കഥക്കളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രഞ്‌ജന്‍ പ്രമോദിന്റെ കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. മീശമാധവനും അച്ചുവിന്റെ അമ്മയും നരനുമൊക്കെ എഴുതിയ രഞ്‌ജന്‍ ഒടുവില്‍ ഫോട്ടോഗ്രാഫറിലൂടെ സംവിധായകനായി അവതാരമെടുത്തപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ദഹിച്ചില്ല. രഞ്ജന്റെ തൂലികയില്‍ പിറന്ന മനസ്സിനക്കരെ പോലുള്ള ചിത്രങ്ങളെ ഏറ്റെടുത്ത പ്രേക്ഷകര്‍ തന്നെ ഫോട്ടോഗ്രാഫറെ നിഷ്ക്കരുണം തള്ളി.

തിയറ്ററുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ആ ചിത്രം രഞ്‌ജന്‌ സമ്മാനിച്ചത്‌ സിനിമയില്‍ മൂന്ന്‌ വര്‍ഷത്തെ വനവാസമാണ്‌. ഇപ്പോഴിതാ പേനയെടുക്കാതെ രഞ്‌ജന്‍ വീണ്ടും ക്യാമറയ്‌ക്ക്‌ പിന്നിലേക്ക്‌ ഒരിയ്‌ക്കല്‍ കൂടി നീങ്ങുകയാണ്‌. ജോണ്‍ പോളിന്റെ തിരക്കഥയിലാണ്‌ രഞ്‌ജന്‍ വീണ്ടും സംവിധാനമെന്ന പരീക്ഷണത്തിന്‌ കച്ചകെട്ടുന്നത്‌‌. അറിയുന്ന പണി ചെയ്യാന്‍ മെനക്കെടാതെ വേണ്ടാത്ത പണിക്ക് പോകുന്ന രഞ്‌ജന്റെ പ്രവൃത്തി വിനാശകാലത്ത് വരുന്ന വിപരീത ബുദ്ധി തന്നെയല്ലേ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam