TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി മീര വീണ്ടും
ഭര്‍ത്താവ് വിശാല്‍ തനിയ്ക്കെതിരെ ഇ-മെയിലിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് നടി മീര വാസുദേവ് രംഗത്തെത്തി.
തന്റെ ഇ-മെയില്‍ വിലാസം ഉപയോഗിച്ചു തന്നെയാണ് ഭര്‍ത്താവ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് മീര പറയുന്നത്.
രഹസ്യമായി ഇ-മെയിലിന്റെ പാസ് വേഡ് കൈക്കലാക്കിയ വിശാല്‍ അതുപയോഗിച്ച് തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അപവാദങ്ങളടങ്ങിയ ഈമെയിലുകള്‍ അയക്കുന്നുവെന്നാണ് മീരയുടെ പരാതി.
ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തന്നെ അകറ്റുകയാണ് ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് പറയുന്ന താരം പക്ഷെ മെയിലുകളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
ഭര്‍ത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നാരോപിച്ച് മീര നേരത്തെ കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആ കേസ് നടക്കുന്നതിനിടെയാണ് ഭര്‍ത്താവിനെതിരെ പുതിയ ആരോപണങ്ങള്‍ മീര ഉന്നയിച്ചിരിക്കുന്നത്.
അതെസമയം മീരയ്ക്കെതിരെ ഇ-മെയില്‍ അപവാദങ്ങള്‍ പ്രചരിയ്ക്കുന്നതിനെക്കുറിച്ച് തനിയ്ക്കൊന്നുമറിയില്ലെന്ന് വിശാല്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീര വാസുദേവിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍