»   » തമിഴിലും മലയാളത്തിലും മീരയുടെ ചുംബനം

തമിഴിലും മലയാളത്തിലും മീരയുടെ ചുംബനം

Posted By: Staff
Subscribe to Filmibeat Malayalam

ചലച്ചിത്രങ്ങളിലെ ചുംബനരംഗങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. എന്നാല്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക്‌ ചുംബനരംഗങ്ങള്‍ കണ്ട്‌ രസിക്കാന്‍ കാര്യമായ അവസരങ്ങളുണ്ടായിട്ടില്ല.

തമിഴിലും ഹിന്ദിയിലും ചുംബനത്തിന്റെ പേരില്‍ ഹിറ്റാവുകയും വിവാദത്തിലകപ്പെടുകയും ചെയ്‌ത ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്‌. എന്നാലിപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കു മുമ്പിലും ചൂടേറിയ ചുംബനരംഗങ്ങളെത്തിക്കഴിഞ്ഞു. യുവനടി മീരയുടെ ചുംബനരംഗങ്ങളാണ്‌ ഇപ്പോള്‍ ചലച്ചിത്രലോകത്ത്‌ ചര്‍ച്ചാവിഷയമായിരിക്കുന്നത്‌.

അടുത്തിടെ പുറത്തിറങ്ങിയ രണ്ട്‌ ചിത്രങ്ങളിലാണ്‌ മീര അസാമാന്യ മികവോടെ ചുംബനരംഗങ്ങളില്‍ അഭിനയിച്ചത്‌. തമിഴില്‍ നേപ്പാളിയും മലയാളത്തില്‍ ഇന്നത്തെ ചിന്താവിഷയവുമാണ്‌ മീരയുടെ ചുംബനരംഗങ്ങള്‍ കൊണ്ട്‌ ശ്രദ്ധനേടിയ ചിത്രങ്ങള്‍.

നേപ്പാളിയും ഭരതിനൊപ്പവും ഇന്നത്തെ ചിന്താവിഷയത്തില്‍ മോഹന്‍ലാലിനൊപ്പവുമാണ്‌ മീര അഭിനയിക്കുന്നത്‌. കഥയാവശ്യപ്പെടുന്നുണ്ടെങ്കില്‍ ചുംബനരംഗത്ത്‌ അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ മീരയുടെ നിലപാട്‌. അതോ ചുംബനരംഗങ്ങള്‍കൊണ്ട്‌ കൂടുതല്‍ പ്രശസ്‌തിനേടാമെന്ന്‌ മീര കണ്ടുപിടിച്ചതാണോ ഈ മാറ്റത്തിന്‌ കാരണമെന്ന്‌ വ്യക്തമല്ല.

നേപ്പാളിയിലെ ചുംബനരംഗങ്ങള്‍ ഇതിനകം തന്നെ പ്രശസ്‌തിനേടിക്കഴിഞ്ഞു.ഇന്നത്തെ ചിന്താവിഷയത്തില്‍  കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണത്രേ സത്യന്‍ അന്തിക്കാട്‌ നായികാ നയകന്മാരുടെ ചുംബനരംഗങ്ങള്‍ ചൂടോടെ പകര്‍ത്തിയത്‌. മൂന്നാറിലെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഗാനരംഗത്താണ്‌ ലാലിന്റെയും മീരയുടെയും ചൂടന്‍ ചുംബനരംഗങ്ങള്‍ കാണിയ്‌ക്കുന്നത്‌.

തമിഴിലെയും മലയാളത്തിലെയും വ്യത്യസ്‌തമായ ചുംബനരംഗങ്ങള്‍കൊണ്ട്‌ എന്തായാലും തനിയ്‌ക്ക്‌ നേട്ടമേ ഉണ്ടാകാന്‍ പോകുന്നുള്ളുവെന്ന്‌ ഇതിനകംതന്നെ മീര മനസ്സിലാക്കിയിരിക്കണം.

വളരെ അടുപ്പംതോന്നിയ്‌ക്കുന്ന വിധത്തിലുള്ള മീരയുടെ ചുംബനരംഗം ആദ്യം വെള്ളിത്തിരയിലെത്തിച്ചതിന്റെ ക്രഡിറ്റ്‌ എന്തായാലും നേപ്പാളിയുടെ സംവിധായകന്‍ ദൊരൈയ്‌ക്കുതന്നെയായിരിക്കും. ഈ ചിത്രത്തില്‍ ചുംബനരംഗത്ത്‌ അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ഒരെതിര്‍പ്പും കൂടാതെയാണത്രേ മീര തയ്യാറായത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos