»   » രജനിചിത്രം വിട്ടുകളയാന്‍ അസിന്‍ ഒരുക്കമല്ല

രജനിചിത്രം വിട്ടുകളയാന്‍ അസിന്‍ ഒരുക്കമല്ല

Posted By:
Subscribe to Filmibeat Malayalam
Asin
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിയ്ക്കാത്ത നടിമാരുണ്ടാകില്ല. അസിനും ഇവരില്‍ നിന്ന് വ്യത്യസ്തയല്ല. രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനിലേയ്ക്ക് നായികയാവാന്‍ അസിന് ക്ഷണം ലഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്നതിനാല്‍ മലയാളിയായ അസിനെ തമിഴ് പടത്തിലഭിനയിക്കാന്‍ സമ്മതിയ്ക്കില്ലെന്ന് ഹിന്ദു മക്കള്‍ കക്ഷി(എച്ച്എംകെ) അറിയിച്ചിരുന്നു.

അസിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഷൂട്ടിങ് തടസ്സപ്പെടുത്തുമെന്നും രജനിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ എന്തു വന്നാലും താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അസിന്‍. രജനീകാന്തിന്റെ കൂടെ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് അസിന്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു.

ഇതിന് പുറമെ താന്‍ ഒരു തമിഴ് സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാനാഗ്രഹിയ്ക്കുന്നുവെന്നും നടി പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അതിനായി കാത്തിരിയ്ക്കുകയാണെന്നും അസിന്‍.

ചിത്രത്തിലേയ്ക്ക് അസിന് പുറമേ വിദ്യ ബാലന്‍, അനുഷ്‌ക എന്നിവരെയാണ് പരിഗണിയ്ക്കുന്നത്. കൊച്ചടിയാനിലെ നായിക പദവി വിട്ടുകളയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് അനുഷ്‌കയും. നായികയെ തിരഞ്ഞെടുക്കാന്‍ സംവിധായികയായ സൗന്ദര്യ രജനീകാന്ത് അല്പം ബുദ്ധിമുട്ടേണ്ടി വരുമെന്ന് ചുരുക്കം

English summary

 Superstar Rajinikanth has always been in the wish list of almost all actors in India and Asin is no different. The actress has expressed interested in sharing screen space with the matinée idol if the right offers comes her way. The actress is currently busy with two big Bollywood projects; Housefull 2 and Bol Bachchan.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam