»   » അമല പോളും വിജയും പ്രണയത്തില്‍?

അമല പോളും വിജയും പ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Amala with AL Vijay
തെന്നിന്ത്യയിലെ പുത്തന്‍ താരോദയമായ അമല പോള്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൈവത്തിരുമകളുടെ സംവിധായകന്‍ എ എല്‍ വിജയ് ആണത്രേ അമലയുടെ പ്രണയനായകന്‍. ഇപ്പോള്‍ ഇരുവരും ഡേറ്റിങിലാണെന്നും ദൈവത്തിരുമകളുടെ ചിത്രീകരണത്തിനിടെയാണ് ബന്ധം വളര്‍ന്നതെന്നും മറ്റുമാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിംഗിനു ശേഷം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ സമയത്തും റിലീസിന് ശേഷവും ഇവര്‍ അടുത്ത ബന്ധം തുടരുകയാണത്രെ. ഒരു സംവിധായകനും നായികയും എന്നതിലപ്പുറം ഈ ബന്ധം വളര്‍ന്നതായി തമിഴ് പാപ്പരാസികള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദില്‍ ഷൂട്ടിംഗ് തിരക്കിലാണ് അമലാ പോള്‍ ഇപ്പോള്‍. ഇതിനിടെ വിജയ്‌യുടെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ എ എല്‍ അഴകപ്പന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി അമലാ പോള്‍ ഹൈദരാബാദില്‍ നിന്ന് ചെന്നൈയില്‍ എത്തിയത് പ്രണയവാര്‍ത്തയ്ക്ക് കൊഴുപ്പുകൂട്ടിയിരിക്കുകയാണ്.

വിജയ് യുടെ കുടുംബവുമായി അമലാ പോള്‍ വളരെ നല്ല ബന്ധത്തിലാണ്. ചെന്നൈയിലുള്ളപ്പോള്‍ അമലയ്ക്ക് വിജയ് യുടെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുക്കൊടുക്കുന്നത് പതിവാണത്രേ.

എന്നാല്‍ താനും വിജയ്‌യും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്നാണ് അമല പറയുന്നത്. മാത്രമല്ല, 100 സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ ശേഷമേ താന്‍ കുടുംബജീവിതത്തേക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അമല അറിയിച്ചു. വിജയ് ഇക്കാര്യത്തെക്കുറിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.

English summary
The hottest rumour doing rounds in Kollywood at present is the reported love affair between actress Amala Paul and director 'Madrasapattinam' AL Vijay. Amala Paul played a young correspondent of a School in Vijay's latest directorial venture titled 'Deiva Thirumagal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam