»   » സല്‍മാനുമായി മത്സരിച്ചിട്ടില്ല: അസിന്‍

സല്‍മാനുമായി മത്സരിച്ചിട്ടില്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin-salman
റെഡി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഭാഗമായതോടെ ബോളിവുഡില്‍ മലയാളി താരം അസിന്‍ തോട്ടുങ്കലിന്റെ മാര്‍ക്കറ്റ് വാല്യൂവും കൂടി. സല്‍മാനൊപ്പം അഭിനയിച്ച ചിത്രം സകല കളക്ഷന്‍ റെക്കോര്‍ഡും തകര്‍ത്ത് മുന്നേറിയപ്പോള്‍ സല്ലുവിനൊപ്പം അസിനും സന്തോഷിച്ചു.

എന്നാല്‍ ചിത്രത്തില്‍ സല്‍മാനേക്കാള്‍ ശ്രദ്ധ തനിയ്ക്ക് കിട്ടണമെന്ന് അസിന്‍ ആഗ്രഹിച്ചിരുന്നുവോ? അടുത്തിടെ പുറത്തുവന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഓരോ സീനിലും താന്‍ സല്‍മാനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കണം എന്ന് അസിന് വാശിയുണ്ടായിരുന്നുവെന്ന് ബി ടൗണ്‍ പാപ്പരാസികള്‍ പറഞ്ഞു പരത്തിയിരുന്നു.

തനിയ്ക്ക് ഒരു വിജയചിത്രം അനിവാര്യമാണെന്ന് കണ്ട അസിന്‍ അതിനായി കിണഞ്ഞു പരിശ്രമിയ്ക്കുകയായിരുന്നു. ചിത്രത്തിലെ തന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ ബോളിവുഡിലെ തന്റെ നിലനില്‍പ്പ് പരുങ്ങലിലാവുമെന്ന് നടിയ്ക്കറിയാമായിരുന്നുവെന്നും അണിയറക്കഥകള്‍.

എന്നാല്‍ ഈ ആരോപണം നടി നിഷേധിച്ചു. സല്‍മാന്‍ വലിയൊരു സ്റ്റാറാണ്. റെഡി പോലൊരു വന്‍ പ്രൊജക്റ്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. സല്‍മാനുമായി ഞാന്‍ മത്സരിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. റെഡി എന്ന ചിത്രം കൂടുതല്‍ കീര്‍ത്തി നേടികൊടുത്തത് സല്‍മാനു തന്നെയാണ്. സല്ലുഭായ് അത് അര്‍ഹിക്കുന്നു-അസിന്‍ പറയുന്നു.

English summary
The Ready star Asin, who has worked with Salman Khan says that the fiery actor is too big a star to compete with.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam