»   » മീരയുടെ ബംഗ്ലാവ് ബിസിനസ്സ്

മീരയുടെ ബംഗ്ലാവ് ബിസിനസ്സ്

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
ഒരു കാലത്ത് മലയാള സിനിമയിലെ ഒന്നാം നമ്പര്‍ നായികയായിരുന്നു മീര ജാസ്മിന്‍. പ്രതിഭയുള്ള നടിയാണ് താനെന്ന് ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ മീര തെളിച്ചു.

എങ്കിലും ഒരു വിവാദ നായികയായി മീര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. വീട്ടുകാരുമായി അകന്നതും യുവനടന്‍ പൃഥ്വിരാജുമായി ബന്ധപ്പെട്ടു പ്രചരിച്ച ഗോസിപ്പും മാധ്യമ ലോകം ആഘോഷിച്ചു.

എന്നാല്‍ സിനിമാ സെറ്റുകളിലെ സ്ഥിരം വഴക്കാളിയെന്ന പേര് കൂടി മീരയെ തേടിയെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് മീര ഇറങ്ങി പോവുക കൂടി ചെയ്തതോടെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള നടിയാണ് മീര ജാസ്മിന്‍ എന്ന ധാരണ സിനിമാലോകത്ത് പടര്‍ന്നു. ഇത് മീരയ്ക്ക് ഒട്ടേറെ നല്ല അവസരങ്ങള്‍ നഷ്ടമാവാന്‍ കാരണമായി.

താരസംഘടനയായ അമ്മയുമായി ഉണ്ടായ വഴക്കും മീരയെ മലയാള സിനിമയില്‍ നിന്ന് അകറ്റി. തമിഴിലും തെലുങ്കിലും സജീവമായിരുന്ന നടിയ്ക്ക് പക്ഷേ ഇപ്പോള്‍ ചിത്രങ്ങളില്ല. മലയൂര്‍ മമ്പട്ടിയാന്‍ എന്ന ഒരു തമിഴ് ചിത്രമാണ് ഏറെ കാലത്തിന് ശേഷം മീരയുടേതായി തീയേറ്ററുകളിലെത്തിയിരിക്കുന്നത്.

എന്നാല്‍ സിനിമയില്ലെങ്കിലും ജീവിച്ചു പോകാന്‍ മീര ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. സിനിമയില്‍ കത്തി നിന്ന സമയത്ത് വിവിധ സംസ്ഥാനങ്ങളിലായി താന്‍ വാങ്ങിച്ചു കൂട്ടിയ ബംഗ്ലാവുകള്‍ വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയാണത്രേ നടി. എന്തായാലും സമ്പത്ത് കാലത്ത് തൈ പത്തു വച്ച മീരയ്ക്ക് ഇപ്പോള്‍ അത് തിന്നാന്‍ യോഗമുണ്ടായിരിക്കുന്നുവെന്ന് ചുരുക്കം.

English summary
Actress Meera Jasmine who is not getting much oppertunuty from film industry rented her bungalow.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam