»   » വിലക്കുകൊണ്ട് നിത്യയെ ഇരുത്താമെന്ന് കരുതണ്ട

വിലക്കുകൊണ്ട് നിത്യയെ ഇരുത്താമെന്ന് കരുതണ്ട

Posted By:
Subscribe to Filmibeat Malayalam
Nithya Menon
പണ്ടു കാലത്തൊക്കെ മലയാള സിനിമയില്‍ സംവിധായകരും നിര്‍മ്മാതാക്കളുമായിരുന്നു താരങ്ങള്‍. സിനിമ അറിയപ്പെട്ടിരുന്നത് സംവിധായകന്റെ പേരിലും. എന്നാല്‍ ഇന്നിപ്പോള്‍ സിനിമയില്‍ അഭിനേതാക്കളാണ് അരങ്ങുവാഴുന്നത്.

സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും അവരോട് സംസാരിക്കണമെങ്കില്‍ ആദ്യം മാനേജറുടെ കാല് പിടിക്കണം. അനുവാദം വാങ്ങണം. എങ്കിലും ഗുണമുണ്ടാവുന്ന കേസല്ലെന്ന് കണ്ടാല്‍ ദര്‍ശനത്തിന് അനുമതി കിട്ടാന്‍ വിഷമം തന്നെ.

ആദ്യ കാലത്ത് സൂപ്പര്‍താരങ്ങളെ പറ്റിയാണ് ഇത്തരമൊരു അപവാദം കേട്ടിരുന്നതെങ്കില്‍ ഇന്ന് മലയാള സിനിമയിലെ ചില യുവനടിമാരും ഈ പാതയിലാണെന്നാണ് കേള്‍വി.

മോശം പെരുമാറ്റത്തിന്റെ പേരില്‍ നടി നിത്യാമേനോന് മലയാളത്തില്‍ വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന. ഇടക്കാലത്ത് വിലക്ക് തീര്‍ന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും പ്രശ്‌നമിപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴും മലയാളത്തില്‍ നിത്യയ്ക്ക് വിലക്ക് തന്നെ.

എന്നാല്‍ ഈ വിലക്കു കൊണ്ടൊന്നും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന തരത്തിലുള്ള പെരുമാറ്റമാണ് നടിയുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ നിത്യയ്ക്ക് ഇപ്പോഴും വിലക്ക് നിലനില്‍ക്കുകയാണല്ലോ എന്ന് ചോദിച്ചാല്‍ മലയാളമില്ലെങ്കില്‍ തമിഴും തെലുങ്കും ഉണ്ടെന്നാണ് മറുപടി. ഇവിടത്തേതിനേക്കാള്‍ കൂടുതല്‍ പ്രതിഫലവും അംഗീകാരവും അവിടെ ലഭിക്കുമ്പോള്‍ പിന്നെന്തിന് മലയാളത്തില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കണം? നിത്യ നയം വ്യക്തമാക്കി കഴിഞ്ഞു.

English summary
A couple of days ago the distributors' Association has decided to ban Nithya in the backdrop of Producers' associations' ban, which was supposed to affect the prospects of her new films like 'Thatsamayam oru Penkuty' and 'Usthad Hotel'.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam