»   » വിമലയുടെ ഗ്ലാമര്‍ അവതാര്‍

വിമലയുടെ ഗ്ലാമര്‍ അവതാര്‍

Posted By:
Subscribe to Filmibeat Malayalam
Vimala Raman
ആസ്‌ത്രേലിയയില്‍ ജനിച്ചു വളര്‍ന്നവളാണെങ്കിലും വിമലാ രാമനെ തേടിഎത്തിയതെല്ലാം പക്കത്ത് വീട് പെണ്‍കൊടി റോളുകളായിരുന്നു. സാരിയും ദാവണിയുമൊക്കെയണിഞ്ഞ് തമിഴിലും തെലുങ്കിലും വിലസിയ താരത്തിന്റെ കരിയര്‍ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്.

വെള്ളിത്തിരയിലെ ആയുസ്സ് നീട്ടിക്കിട്ടാന്‍ ഗ്ലാമര്‍ കൂടിയേ മതിയാകൂ എന്ന തിരിച്ചറിവില്‍ തുണിയുടുക്കുന്ന കാര്യത്തില്‍ ലേശം പിശുക്ക് കാണിയ്ക്കാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. എന്തും തുറന്ന് കാണിയ്ക്കാനുള്ള ചങ്കൂറ്റവുമായി എത്തുന്നവര്‍ക്ക് എപ്പോഴും വഴികാണിയ്ക്കുന്നത് തെലുങ്ക് സിനിമയാണ്. അവിടെ തന്നെയാണ് വിമലയുടെ പുതിയ ഗ്ലാമര്‍ അവതാരത്തിന്റെ അരങ്ങേറ്റം.

തെലുങ്കിലെ സൂപ്പര്‍ താരം ജഗപതി ബാബു നായകനാകുന്ന 'ഗയം 2' എന്ന ചിത്രം വിമലയുടെ ഗ്ലാമര്‍ കൊണ്ട് സമ്പന്നമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാമറിനെ പുല്‍കുന്നതിന് വിമല ന്യായവും നിരത്തുന്നുണ്ട്. "ചിത്രത്തില്‍ ഒരു എന്‍ആര്‍ഐ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിയ്ക്കുന്നത്. അവര്‍ പരമ്പരാഗത വേഷങ്ങള്‍ അണിയണമെന്ന് വാശിപിടിയ്ക്കാനാവില്ലല്ലോ, ആ കഥാപാത്രം ഗ്ലാമര്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നെ ചിത്രത്തില്‍ നീന്തല്‍ വേഷം ധരിച്ചത് പാട്ടുസീനില്‍ മാത്രമാണ്"- വിമല പറയുന്നു.

ഭാവിയിലും ഗ്ലാമര്‍ റോളുകളില്‍ തുടരാന്‍ തന്നെയാണ് വിമലയുടെ തീരുമാനം തരുണ്‍ നായകനായ 'ലവര്‍ബോയ്' എന്ന ചിത്രത്തില്‍ ടുപീസ് ബിക്കിനിയടക്കമുള്ള വേഷങ്ങളിലൂടെ കാണികളുടെ ചങ്കിടിപ്പ് കൂട്ടാനാണ് വിമല ഒരുങ്ങുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam