»   » കാസനോവ പറയുന്നത് കള്ളക്കണക്ക്?

കാസനോവ പറയുന്നത് കള്ളക്കണക്ക്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/28-casanova-movie-mohanlal-2-aid0167.html">Next »</a></li></ul>
Casanova
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം എന്ന പരസ്യ വാചകവുമായി തീയേറ്ററുകളിലെത്തിയ കാസനോവയ്ക്ക് പക്ഷേ പ്രേക്ഷകരെ സംതൃപ്തരാക്കാനായില്ലെന്നാണ് പ്രഥമ റിപ്പോര്‍ട്ട്.

തിരക്കഥയാണത്രേ ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ പോരായ്മ. നോട്ട്ബുക്ക്, ഉദയനാണ് താരം മുതലായ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും മോശം തിരക്കഥ എന്ന വിശേഷണവും കാസനോവയ്ക്ക് സ്വന്തമായേക്കും.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവിനെ കുറിച്ച് പ്രചരിയ്ക്കുന്ന കണക്കുകള്‍ വ്യാജമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ പറയുന്നത്ര തുക ചെലവഴിച്ചിട്ടില്ലെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നു.

30 കോടി ചിത്രത്തിനായി പൊടിച്ചുവെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ കാണിച്ചിരിയ്ക്കുന്നത് 21.45 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്കെന്നാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തിനായി 13 കോടി മാത്രമേ ചെലവായിട്ടുള്ളൂവെന്ന് സിനിമാരംഗത്തുള്ള വിദഗ്ധര്‍ പറയുന്നു. കണക്ക് പെരുപ്പിച്ചത് ഒരു മാര്‍ക്കറ്റിങ് തന്ത്രമാണെന്നും ഇവര്‍ ആരോപിയ്ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് മനപൂര്‍വ്വം വൈകിച്ചതാണെന്നും ഇവര്‍ പറയുന്നു.

അടുത്ത പേജില്‍
കാസനോവ മനപൂര്‍വ്വം വൈകിപ്പിച്ചതോ?

<ul id="pagination-digg"><li class="next"><a href="/gossips/28-casanova-movie-mohanlal-2-aid0167.html">Next »</a></li></ul>
English summary
A lot was expected from Mohanlal's Casanova since it was one of the most expensive film made in the Malayalam film industry. However, one can't help but remark that Casanova, directed by Roshan Andrews fails to live up to the high expectations set by the audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam