»   » ഏവരുമറിയാന്‍ കിരണ്‍ വിവാഹിതയല്ല

ഏവരുമറിയാന്‍ കിരണ്‍ വിവാഹിതയല്ല

Posted By:
Subscribe to Filmibeat Malayalam
Kiran Rathode
കിരണ്‍ റാത്തോഡിനെ ഓര്‍മ്മയില്ലേ? ജെമിനിയില്‍ വിക്രത്തോടൊപ്പം ആടിപ്പാടിയ രാജസ്ഥാന്‍ സുന്ദരിയെ. ഗ്ലാമര്‍ താരമായും ഐറ്റം നര്‍ത്തികയായും സ്‌ക്രീനില്‍ തിളങ്ങിയ കിരണിനെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പരദൂഷണക്കാര്‍ വിവാഹം കഴിപ്പിച്ചത് മൂന്ന് തവണയാണ്.

തെന്നിന്ത്യയില്‍ ഒരു തിരിച്ചുവരവിന് ശ്രമിയ്ക്കുന്ന നടിയുടെ പ്രധാന ജോലിയിപ്പോള്‍ കല്യാണം കഴിഞ്ഞിട്ടില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തലാണത്രേ. കല്യാണത്തിന്റെ പേരില്‍ തന്റെ ചാന്‍സുകള്‍ നഷ്ടപ്പെടുന്നതാണ് കിരണിനെ അലട്ടുന്നത്. മൂന്നുവര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ്. മുമ്പ് ഒരാളുമായി ബന്ധമുണ്ടായിരുന്നു. കരിയര്‍ നശിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ബന്ധം ഉപേക്ഷിച്ചു. ഇപ്പോള്‍ ശ്രദ്ധ സിനിമയില്‍ മാത്രം' കിരണ്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ എന്ന സിനിമയില്‍ അഭിനയിച്ച് പുലിവാല് പിടിച്ചതാരത്തിന് ഇതിന് ശേഷം വലിയ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. 13കാരന്‍ വിദ്യാര്‍ഥിയും 30കാരി ടീച്ചറും തമ്മിലുള്ള പ്രണയത്തിന്റെ കഥപറഞ്ഞ ഹൈസ്‌കൂളിന് ആന്ധ്ര ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇറ്റാലിയന്‍ ചിത്രമായ മലേനയുടെ വികൃതാനുകരണമായ ഹൈസ്‌ക്കൂള്‍ സ്‌കൂള്‍ പിള്ളാരെ വഴിതെറ്റിയ്ക്കുമെന്നായിരുന്നു കോടതിയുടെ അഭിപ്രായം.

ജെമിനി, വിന്നര്‍, അന്‍പേ ശിവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട കിരണ്‍ താണ്ഡവം, മായക്കാഴ്ച എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. രവീണഠണ്ഡന്റെ ബന്ധുവായ രാജസ്ഥാന്‍കാരി ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും ക്ലച്ചുപിടിച്ചില്ല.

English summary
Kiran said that she came to know about those marriage reports only when some of her friends phoned her and wished her good luck. She said it was only after she searched the Internet that she found the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam