»   » പുതുവര്‍ഷത്തില്‍ ദീപികയും സിദ്ധാര്‍ഥും ലണ്ടനില്‍!!

പുതുവര്‍ഷത്തില്‍ ദീപികയും സിദ്ധാര്‍ഥും ലണ്ടനില്‍!!

Posted By:
Subscribe to Filmibeat Malayalam
Deepika and Sidharth
പുതുവര്‍ഷം വന്നെത്തിയതോടെ ബോളിവുഡില്‍ ഗോസിപ്പുകളുടെ ബഹളമാണ്. താരങ്ങളുടെ രഹസ്യബന്ധങ്ങളും കാമുകീ കാമുകന്മാരുടെ ന്യൂ ഇയര്‍ ആഘോഷ പദ്ധതികളുമെല്ലാമാണ് പാപ്പരാസികള്‍ക്ക് ഇപ്പോള്‍ ഇഷ്ടവിഷയങ്ങള്‍.

ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ മദ്യരാജാവ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥ് മല്യയ്‌ക്കൊപ്പമാണ് പുതുവര്‍ഷപ്പിറവി ആഘോഷിക്കുകയെന്നാണ് പാപ്പരാസികള്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ വിവരം.

ഇരുവരും തമ്മില്‍ പ്രണയമാണോ അല്ലയോ എന്നകാര്യം ഇതുവരെ പരസ്യമായിട്ടില്ലെങ്കിലും ന്യൂ ഇയര്‍ പിറക്കുമ്പോള്‍ ഇവര്‍ ഒന്നിച്ചായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

ലണ്ടനിലായിരിക്കും ഇവരുടെ ആഘോഷങ്ങളെന്നാണ് സൂചന. ലണ്ടന്‍ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ഇവര്‍ നടത്തിയെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ചിലര്‍ പറയുന്നത് രണ്ടുപേരും ഇതിനകം തന്നെ ലണ്ടനില്‍ എത്തിക്കഴിഞ്ഞുവെന്നാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam