»   » ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്റര്‍ കോപ്പിയടി?

ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്റര്‍ കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്റ്മാസ്റ്റര്‍ ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് റിപ്പോര്‍ട്ട്. പീരേ മോറല്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ടേക്കണ്‍ എന്ന ചിത്രത്തിന്റെ അതേ കഥയാണ് ഗ്രാന്റ് മാസ്റ്ററും പറയുന്നത് എന്നാണ് മലയാള സിനിമാലോകത്തെ സംസാരം.

ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥന്റെ കഥയാണ് ടേക്കണ്‍. ഭാര്യയോടൊപ്പം താമസിയ്ക്കുന്ന ഇദ്ദേഹത്തിന്റെ മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയാവുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മകളെ അതിസാഹസികമായി രക്ഷപെടുത്തുന്നതിലൂടെ ഉദ്യോഗസ്ഥനും ഭാര്യയുമായുള്ള പിണക്കം തീരുന്നു.  ഗ്രാന്റ്മാസ്റ്റില്‍ അലസനായ പൊലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍ലാല്‍.എന്നാല്‍ തന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ അയാളെ കര്‍മ്മനിരതനാക്കി മാറ്റുന്നു.

ടേക്കണ്‍ മകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയാണെങ്കില്‍ ഗ്രാന്റ്മാസ്റ്ററില്‍ ഭാര്യയ്ക്കാണ് പ്രാധാന്യം. എന്നാല്‍ ഗ്രാന്റ്മാസ്റ്ററിന്റെ കഥ ടേക്കണില്‍ നിന്ന് ടേക്ക് ചെയ്തതാണെന്ന് സിനിമാലോകത്തെ ചിലര്‍ ഉറപ്പിച്ചു പറയുന്നു.

English summary
Reports says that Mohanlal's new movie Grandmaster is a copy from Hollywood movie Taken

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam