മാറിടം വലുതാക്കാന്‍ ഇല്യാനയില്ല

മാറിടത്തിന്റെ വലിപ്പം കൂട്ടുന്നതിനോ അതിന് കൂടുതല്‍ ഭംഗി വരുത്തുന്ന കാര്യമോ തന്റെ സ്വപ്‌നത്തില്‍ പോലുമില്ലെന്ന് ഇല്യാന പറയുന്നു.
ഇല്യാന മാറിട ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോളിവുഡില്‍ ഗോസിപ്പുകള്‍ പരന്നിരുന്നു. പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയാണ് താരം സിലിക്കണ്‍ സര്‍ജറി ചെയ്യുന്നതെന്നായിരുന്നു ഗോസിപ്പ്. എന്നാല്‍ ഇത്തരമൊരു പരീക്ഷണത്തിന് താനില്ലെന്നാണ് ഇല്യാനയുടെ നിലപാട്.
വിക്രം ചിത്രത്തില്‍ നായികാ പദവി അലങ്കരിച്ചു കൊണ്ടാണ് ഇല്യാന തമിഴില്‍ തിരിച്ചുവരവ് നടത്തുന്നത്. കേഡിയാണ് ഇല്യാനയുടെ ആദ്യ തമിഴ് ചിത്രം.


Click it and Unblock the Notifications











