»   » സല്‍മാനും കത്രീനയും പിരിഞ്ഞു

സല്‍മാനും കത്രീനയും പിരിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Salman with Katrina
ഇതാ വിവാഹിതാരായി ആയില്ല എന്നും പറഞ്ഞു നടന്ന ബോളിവുഡിലെ അടുത്ത പ്രണയജോഡിയും പിരിഞ്ഞുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഈ പ്രണയകലഹത്തിലെ നായികയും നായകനും മറ്റാരുമല്ല മസില്‍ ഖാന്‍ സല്‍മാനും സെക്‌സി കത്രീനയും തന്നെ.

ഇരുവരും തമ്മില്‍ ഇടക്കിടെ പൊട്ടലും ചീറ്റലും ഒക്കെയുണ്ടാകാറുണ്ടെങ്കിലും ഇത്തവണത്തേത്‌ അത്ര നിസാരമല്ലെന്നാണ്‌ കേള്‍വി. ശരിയ്‌ക്കും ഉടക്കിപ്പിരിഞ്ഞുവത്രേ. തന്റെ ഫ്‌ളാറ്റിലുണ്ടായിരുന്ന കത്രീനയുടെ വസ്‌തുക്കളെല്ലാം സല്‍മാന്‍ കഴിഞ്ഞ ദിവസം പുറത്തേക്ക്‌ വലിച്ചെറിഞ്ഞുവെന്നും കത്രീനയുടെ ഓര്‍മ്മ നല്‍കുന്ന ഒരു വസ്‌തുവും തന്റെ വീട്ടിലുണ്ടായിരിക്കരുതെന്നാണ്‌ സല്‍മാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നുമാണ്‌ പലരും പറയുന്നത്‌.

വിവാഹത്തിന്‌ സമ്മതിക്കൂ... സമ്മതിക്കൂ എന്നും പറഞ്ഞ്‌ ഒരു വര്‍ഷത്തിലേറെയായി നാല്‍പത്‌ പിന്നിട്ട സല്‍മാന്‍ കത്രീനയുടെ പിന്നാലെ നടക്കുകയായിരുന്നു. എന്നാല്‍ കരിയറില്‍ കത്തി നില്‍ക്കുന്ന ഈ സമയത്ത്‌ വിവാഹം ചെയ്യുന്നകാര്യം കത്രീന ആലോചിച്ചിരുന്നേയില്ല.

സല്‍മാനാണെങ്കില്‍ വേണ്ടതിലേറെ ചീത്തപ്പേരുമുണ്ട്‌. ഐശ്വര്യയ്‌ക്കുണ്ടായ അനുഭവമൊക്കെ അറിയാവുന്ന കത്രീന സല്ലുവുമായി എപ്പോഴും ഒരു അകലമിട്ടാണ്‌ നിന്നിരുന്നത്‌. അടുത്ത കാലത്തായി സല്‍മാന്‍ വല്ലാതെ പൊസസ്സീവ്‌ ആയിരുന്നുവത്രേ. ഇതിനിടെ കത്രീനയ്‌ക്ക്‌ സല്‍മാന്റെ കയ്യില്‍ നിന്നും അടികിട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മാത്രമല്ല രണ്‍ഭീര്‍ കപൂറുമായി കത്രീന അഭിനയിക്കുന്നതൊന്നും സല്‍മാന്‌ ഇഷ്ടമായിരുന്നില്ല. രണ്‍ഭീറിനൊപ്പം അഭിനയിക്കരുതെന്ന നിര്‍ദ്ദേശം സല്ലു മുന്നോട്ടുവച്ചതോടെയാണ്‌ കത്രീന ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. വിവാഹത്തിന്‌ സമ്മതമല്ലെന്നും പ്രണയം തുടരാന്‍ താല്‍പര്യമില്ലെന്നും കത്രീന സല്‍മാന്റെ മുഖത്തുനോക്കി വിളിച്ചുപറയുകയായിരുന്നുവെന്നാണ്‌ കേള്‍വി.

ഇതോടെ കോപാകുലനായ സല്‍മാന്‍ കത്രീനയുടേതായി തന്റെ ഫ്‌ളാറ്റിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചെറിയുകയായിരുന്നുവത്രേ. ഇതിനിടെ സല്‍മാന്‌ അസിനുമായും മറ്റൊരു ബ്രിട്ടീഷ്‌ നടിയുമായുമൊക്കെ ബന്ധമുണ്ടെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അസിന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്തായാലും സല്‍മാന്റെ ഈ പ്രണയവും വിവാഹത്തിലെത്തിയില്ലെന്ന്‌ ചുരുക്കം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam