»   » തൃഷയോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും

തൃഷയോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും

Posted By:
Subscribe to Filmibeat Malayalam
Trisha
നടി തൃഷ ആക്ഷന്‍ റോളില്‍ അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും. വിജയിക്കുമോ ഇല്ലയോ എന്ന്‌ ചെറിയ ഒരു സംശയമുണ്ടല്ലേ. എന്നാല്‍ ഈ ചോദ്യം പ്രശസ്‌ത ക്രിക്കറ്റ്‌ താരം ഹേമാങ്‌ ബദാനിയോട്‌ ഒന്നു ചോദിച്ചു നോക്കൂ.

ആക്ഷന്‍ വേഷത്തില്‍ തൃഷ നന്നായി തിളങ്ങുമെന്നുതന്നെയായിരിക്കും ബദാനിയുടെ ഉത്തരം. കാരണം ബദാനിയാണല്ലോ തൃഷയുടെ കയ്യുടെ ചൂടറിഞ്ഞത്‌. കഴിഞ്ഞ ദിവസമാണ്‌ സംഭവം നടന്നത്‌.

ചെന്നൈയിലെ ഒരു നിശാക്ലബ്ബില്‍ കൂട്ടുകാരികള്‍ക്കൊപ്പം പോയതായിരുന്നു തൃഷ. അവിടെ ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷിക്കുകയായിരുന്നു ബദാനി. തൃഷയെ കണ്ടതും ബാദാനി ആളാകെ ഉഷാറായി. ഒന്നും ഓര്‍ത്തില്ല നേരെ ചെന്ന്‌ തൃഷയെ ഒന്നു തട്ടിനോക്കി.

ആദ്യം തൃഷയ്‌ക്ക്‌ ആളെ മനസ്സിലായില്ല പബ്ബില്‍ വന്ന ഏതോ ഒരാള്‍ എന്നാണ്‌ താരം കരുതിയത്‌ എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ആളെ പിടികിട്ടി. എന്നാല്‍ ഇതൊന്നും ശ്രിദ്ധിക്കാതെ ബാദാനി തൃഷയെ തൊട്ടു തലോടിയും നിന്നു. നിയന്ത്രണം വിട്ട തൃഷ ശക്തമായിട്ടായിരുന്നുവത്രേ പ്രതികരിച്ചത്‌.

വായില്‍വന്ന തെറിയെല്ലാം തൃഷ വിളിച്ചുപറഞ്ഞു. കുറച്ചുനേരം സഹിച്ച്‌ കഴിഞ്ഞ്‌ ബാദാനിയും തൃഷയെ ചീത്തവിളിക്കാന്‍ തുടങ്ങി. അതുകേട്ട്‌ സഹിക്കാന്‍ കഴിയാതെ തൃഷ ബാദാനിയ്‌ക്കിട്ടൊന്ന്‌ കൊടുത്തു. സംഗതി പ്രശ്‌നമായപ്പോള്‍ രണ്ടുപേരുടെയും സുഹൃത്തുകള്‍ ഇടപെട്ട്‌ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നുവത്രേ.

എന്നാല്‍ തൃഷയും വീട്ടുകാരും പറയുന്നത്‌ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും തൃഷ നിശാക്ലബ്ബില്‍ പോയിട്ടില്ലെന്നുമാണ്‌. മാത്രമല്ല തന്റെ വ്യക്തിജീവിതത്തില്‍ കൂടുതല്‍ കടന്നുകയറ്റങ്ങള്‍ നടത്തുകയും ഇല്ലാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുയും ചെയ്‌താല്‍ മാധ്യമങ്ങളെ കോടതി കയറ്റുമെന്ന്‌ തൃഷ ഭീഷണി മുഴക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്തായാലും വാര്‍ത്ത കേട്ട്‌ ബാദാനി ഇതേവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഒരു പക്ഷേ തൃഷയുടെ കൈച്ചൂട്‌ ഓര്‍ത്ത്‌ മിണ്ടാതിരിക്കുകയാവുമെന്നാണ്‌ ഗോസിപ്പുകാര്‍ പറയുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X