»   » പടങ്ങള്‍ പൊട്ടി; അനുഷ്ക്ക മടങ്ങുന്നു

പടങ്ങള്‍ പൊട്ടി; അനുഷ്ക്ക മടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Anushka
വിനാശകാലേ വിപരീത ബുദ്ധി-അനുഷ്ക്കയുടെ തലയിലുദിച്ചതും അതു തന്നെ. തെലുങ്കില്‍ തിളങ്ങി നിന്ന കാലത്താണ് അനുഷ്ക്കയ്ക്ക് കോളിവുഡും തന്റെ കാല്‍ചുവട്ടിലാക്കണമെന്ന മോഹമുദിച്ചത്. പിന്നെയൊന്നും ആലോചിച്ചില്ല, നേരെ കോടമ്പാക്കത്തേക്ക് വെച്ചടിച്ചു. ഏതെങ്കിലും സൂപ്പര്‍ സ്റ്റാറിന്റെ നിഴലില്‍ ലേശം ഗ്ലാമറൊക്കെ കാണിച്ച് തമിഴകം പിടിച്ചടക്കാമെന്നായിരുന്നു ഈ മാദകസുന്ദരിയുടെ പ്ലാന്‍.

പക്ഷേ ഇറങ്ങുന്ന പടങ്ങളെല്ലാം പൊട്ടി നില്‍ക്കുന്ന വിജയ്‌യുടെ നായികയാവാനുള്ള (നിര്‍)ഭാഗ്യമാണ് അനുഷ്‌ക്കയെ തേടിയെത്തിയത്. ഇരുവരും ഒന്നിച്ച വേട്ടൈക്കാരന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് തമിഴിലെ മറ്റൊരു സിംഹമായ സൂര്യയുടെ നായികയായി സിങ്കത്തിലാണ് അനുഷ്ക്ക നടിച്ചത്. പടം തരക്കേടില്ലാതെ ഓടിയെങ്കിലും നടിയെന്ന നിലയ്ക്ക് സിങ്കം അനുഷ്ക്കയ്ക്ക് യാതൊരു ഗുണവും ചെയ്തില്ല. കുറച്ച് കാലം മുമ്പ് മാധവന്റെ നായികയായി രണ്ട് എന്ന് സിനിമയിലഭിനയിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഗതി.

കോളിവുഡില്‍ പുതിയ സിനിമകളിലേക്കൊന്നും ക്ഷണം ലഭിയ്ക്കാതെ വന്നതോടെ അപകടം മണത്ത താരം തെലുങ്കിലേക്ക് മടങ്ങാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനിയും തമിഴകത്ത് തുടര്‍ന്നാല്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകുമെന്ന് നടി മനസ്സിലാക്കിയെന്ന് ചുരുക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam