»   » ഒരു ബോഡിഗാര്‍ഡിനെ കിട്ടിയാല്‍ കൊള്ളാം: ബിപാഷ

ഒരു ബോഡിഗാര്‍ഡിനെ കിട്ടിയാല്‍ കൊള്ളാം: ബിപാഷ

Posted By:
Subscribe to Filmibeat Malayalam
Bipasha
ജീവിതത്തില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കാമെന്നും എല്ലാ മുറിവുകളും ജീവിതം തന്നെ മാറ്റുമെന്നുമൊക്കെയാണ് നഷ്ടപ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ബിപാഷ ബസു ഇപ്പോള്‍ പറയാറുള്ളത്. എന്നാല്‍ സല്‍മാന്‍-കരീന ജോഡിയുടെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കണ്ടുകഴിഞ്ഞപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ബിപാഷയ്ക്ക് നഷ്ടബോധം തോന്നിയത്.

മറ്റൊന്നുമല്ല ജോണ്‍ എബ്രഹാമം എന്ന കരുത്തനായ കാമുകന്റെ കരവലയം ബിപാഷയ്ക്ക് മിസ് ചെയ്യുന്നുണ്ട്. ജോണ്‍ ഉണ്ടായിരുന്ന കാലത്ത് എപ്പോള്‍ എവിടെ എത്ര ഇരുട്ടത്തും കറങ്ങി നടക്കാമായിരുന്നുവെന്നും ബോഡിഗാര്‍ഡ് കണ്ടുകഴിഞ്ഞപ്പോഴാണ് ആ നഷ്ടത്തെക്കുറിച്ച് മനസ്സിലായതെന്നും ബിപാഷ പറയാതെ പറയുന്നു.

ഒരു ബോഡിഗാര്‍ഡ് ഇല്ലാത്തതാണ് തന്റെ ഇപ്പോഴത്തെ ദു:ഖമെന്നാണ് ബിപ്‌സ് പറയുന്നത്. ചിത്രം കണ്ട ബിപാഷ വല്ലാതെ ആവേശഭരിതയായി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു 'ബോഡിഗാര്‍ഡ് കണ്ടു. ലവ്‌ലി സിംഗിനെപ്പോലൊരു സുന്ദരനും സുമുഖനുമായ ബോഡിഗാര്‍ഡിനെ കിട്ടിയാല്‍ കൊള്ളാം.'

ട്വീറ്റില്‍ മറ്റൊന്നും ബിപാഷ പറഞ്ഞിട്ടില്ലെങ്കിലും ആ വരികള്‍ക്കിടയില്‍ എല്ലാം എല്ലാവര്‍ക്കും വായിച്ചെടുക്കാം. ഒന്‍പത് വര്‍ഷത്തോളം ജോണിനെപ്പോലൊരാളുടെ സുരക്ഷിതത്വമുണ്ടായിരുന്ന ബിപാഷയ്ക്ക് വളരെ പെട്ടെന്നാണ് അത് നഷ്ടപ്പെട്ടത്. എന്തായാലും ഇനിയൊരു പ്രണയാഭ്യര്‍ത്ഥന വന്നാലും ഒരു ബോഡിഗാര്‍ഡ് ജോലിക്കൂം കൂടി ഫിറ്റ് ആയ ഒരാളെ മാത്രമേ ബിപാഷ തിരഞ്ഞെടുക്കുകയുള്ളുവെന്നതില്‍ സംശയം വേണ്ട.

English summary
Actress Bipasha Basu doesn't mind having a bodyguard but insists that it should be someone like Lovely Singh, Salman Khan's character in the movie 'Bodyguard'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam