»   » ബിപാഷയും റാണയും വിവാഹിതരാകുന്നു?

ബിപാഷയും റാണയും വിവാഹിതരാകുന്നു?

Posted By:
Subscribe to Filmibeat Malayalam
Bipasha with Rana
കുറേനാളായി ബിപാഷ ബസുവിന്റെയും ജോണ്‍ എബ്രഹാമിന്റെയും പിന്നാലെയാണ് ബോളിവുഡിലെ പാപ്പരാസികള്‍. ഇവരുടെ പ്രണയം തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ഇനി എന്താണ് രണ്ടുപേരുടെയും പരിപാടിയെന്ന് കണ്ടെത്തുകയാണ് പാപ്പരാസികളുടെ പ്രധാന ലക്ഷ്യം.

ബിപാഷയുടെ കാര്യത്തില്‍ ഇവര്‍ക്ക് ഇപ്പോള്‍ ഒരു കോളുകിട്ടിയിരിക്കുകയാണ്. ബിപാഷയും പുതിയ കാമുകനെന്ന് പറപ്പെടുന്ന റാണ ദഗുബതിയും തമ്മില്‍ വിവാഹത്തിനൊരുങ്ങുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ജോണ്‍ എബ്രഹാമുമായി പിരിഞ്ഞതിന് ശേഷം ബിപാഷയുടെ കൂട്ടുകാരനായി മാധ്യമങ്ങളില്‍ നിറഞ്ഞത് റാണയായിരുന്നു. രണ്ടുപേര്‍ക്കും പരസ്പരമുള്ള സ്‌നേഹത്തിനെ കുറിച്ച് ബോദ്ധ്യപ്പെട്ടെന്നും താമസിയാതെ ജീവിതത്തിലേക്ക് കടക്കുന്നതിനെ കുറിച്ചുള്ള കാര്യമായ ആലോചനയിലാണെന്നുമാണ് സൂചന.

അടുത്തുതന്നെ വിവാഹനിശ്ചയമുണ്ടാകുമെന്നും ബിപാഷയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നേരത്തെ ശ്രീയ ശരണുമായി അഞ്ചുവര്‍ഷത്തോളം നീണ്ട ബന്ധം റാണയ്ക്കുണ്ടായിരുന്നു.

English summary
Bengali bombshell Biapsha Basu seems to be all set to take a marital plunge. Buzz has it that the dimpled hottie and her Dum Maro Dum co-star Rana Dagubatti are contemplating entering matrimony soon,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam