»   » മഞ്ജു പകച്ചു പോകുകയല്ല, ചിരിച്ചുപോയ ആ ചോദ്യം

മഞ്ജു പകച്ചു പോകുകയല്ല, ചിരിച്ചുപോയ ആ ചോദ്യം

Written By:
Subscribe to Filmibeat Malayalam

മോഹനം ലാസ്യം എന്ന നാനയുടെ പംക്തിയില്‍, കാറില്‍ ലിഫ്റ്റ് കൊടുത്ത ഒരാള്‍ മോഹന്‍ലാലിനോട് പേര് ചോദിച്ച അനുഭവം സത്യന്‍ അന്തിക്കാട് പങ്കുവച്ചിരുന്നു. സിനിമാ താരങ്ങള്‍ എന്നതിനപ്പുറം അവരുടെ പേര് അറിയാത്ത ആളുകള്‍ ഉണ്ടാവും. അത് വലിയ കൗതുകമായി ആരും കാണുന്നില്ല. അതുപോലൊരു അനുഭവം നടി മഞ്ജു വാര്യര്‍ക്കുമുണ്ടായി. ഫേസ്ബുക്കിലൂടെ മഞ്ജു അത് പങ്കുവയ്ക്കുകയും ചെയ്തു.

'ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മൂമ്മ കാണാന്‍ വന്നത്. നല്ലപ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോര്‍ത്തുമാണ് വേഷം. ഞാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി.

 manju-warrier

ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ഞാന്‍ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാന്‍ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു. പ്യേരെന്തെരീ...!!!! പകച്ചുപോകുകയല്ല, പകരം ചിരിച്ചുപോകുകയായിരുന്നു ഞാന്‍. സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം'- മഞ്ജു എഴുതി

ഇപ്പോൾ അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം...

Posted by Manju Warrier on Tuesday, March 22, 2016
English summary
A funny experience of Manju Warrier in karimkunnam sixes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam