»   » വാടക ഗര്‍ഭപാത്രത്തിലുടെ ജനിച്ച ഷാരുഖ് ഖാന്റെ ഇളയമകന്റെ പിതാവ് മൂത്ത മകന്‍ ആര്യന്‍ ഖാന്‍?

വാടക ഗര്‍ഭപാത്രത്തിലുടെ ജനിച്ച ഷാരുഖ് ഖാന്റെ ഇളയമകന്റെ പിതാവ് മൂത്ത മകന്‍ ആര്യന്‍ ഖാന്‍?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്ന വാര്‍ത്തയാണ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ ഇളയമകന്‍ അബ്രാം മൂത്തമകന്‍ ആര്യന്റെ പുത്രനാണെന്നുള്ളത്. വാര്‍ത്ത കേട്ടിട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്.

ഷാരുഖ് ഖാന്റെ ഇളയ മകന്‍ അബ്രാം കൃത്യമ ഗര്‍ഭധാരണത്തിലുടെയാണ് പിറന്നതിനാല്‍ ആ സംശയത്തിന് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ ഇതിന് മറുപടി താരം കൃത്യമായി തന്നെ പറഞ്ഞിരിക്കുകയാണ്.

റോമേനിയന്‍ പെണ്‍കുട്ടിയില്‍ ആര്യനുണ്ടായ മകന്‍

റോമേനിയിലുള്ള പെണ്‍കുട്ടിയുമായുണ്ടായിരുന്ന ആര്യന്റെ സ്‌നേഹ ബന്ധത്തിലുള്ള കുട്ടിയാണ് അബ്രാം എന്നായിരുന്നു ഗോസിപ്പ് പ്രചരിച്ചത്. അതിന് തെളിവായി ആര്യന്റെ വീഡിയോയും വൈറലായിരുന്നു.

നാലു വര്‍ഷം മുന്നെ എടുത്ത തീരുമാനം

നാല് വര്‍ഷം മുന്നെ താനും ഭാര്യ ഗൗരിയും കൂടിയാണ് മൂന്നാമതൊരു കുട്ടി കൂടി വേണമെന്നുള്ള കാര്യം ആലോചിക്കുന്നത്. അതിന് ശേഷമാണ് മൂന്നാമത്തെ മോന്‍ ഉണ്ടായതെന്നാണ് ഷാരുഖ് ഖാന്‍ പറയുന്നത്.

ആര്യന്‍ പെണ്‍കുട്ടിയുടെ ഒപ്പം യാത്ര ചെയ്യുന്ന വീഡിയോ

ഷാരുഖ് ഖാന്റെ മൂത്ത മകനായ ആര്യന്‍ ഖാന്‍ റോമേനിയയിലുടെ ഒരു കാറില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൂടെ പോവുന്ന തരത്തിലുള്ള വീഡിയോ വൈറലായിരുന്നു. എന്നാലത് വ്യാജമായി നിര്‍മ്മിച്ചതായിരുന്നെന്നാണ് വിശദീകരണം വന്നിരുന്നത്.

കുടുംബത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ വാര്‍ത്ത

ഷാരുഖ് ഖാന്റെ കുടുംബത്തെ ഇപ്പോള്‍ വിഷമത്തിലേക്കെത്തിച്ച വാര്‍ത്തയായിരുന്നു ഇത്. ഇപ്പോള്‍ പത്തൊമ്പത് വയസുള്ള ആര്യന് യൂറോപ്യന്‍ ലൈസന്‍സില്ല. പിന്നെ എങ്ങനെ അവന്‍ അവിടെ നിന്നും ഡ്രൈവ് ചെയ്യുമെന്നും താരം ചോദിക്കുന്നു.

സംശയത്തിനിടയാക്കിയത് അബ്രാഹമിന്റെ ജനനം

വാര്‍ത്ത കേട്ടവര്‍ക്ക അവരുടെ സംശയം സ്ഥിതികരിക്കുന്ന തരത്തിലായിരുന്നു ഇളയ മകന്റെ ജനനം. കൃത്യമ ഗര്‍ഭധാരണത്തിലുടെയായിരുന്നു അബ്രാമിന്റെ ജനനം. എന്നാല്‍ ടിഇഡി എന്ന പരിപാടിക്കിടെ താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഗോസിപ്പുകളുടെ പേരില്‍ തന്റെ കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ട് കൂടി ഷാരുഖ് പറയുന്നു.

English summary
Abram Is Aryan Khan’s Son! When This Bizarre News Left Shahrukh Khan & Gauri Khan All Disturbed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam