സംവിധായകനാവാന്‍ ഒരുങ്ങി ബാബു ആന്റണി! വരുന്നത് ആക്ഷന്‍ ചിത്രമോ? കാണൂ

By Midhun Raj

Recommended Video

സംവിധായകനാവാന്‍ ഒരുങ്ങി ബാബു ആന്റണി | Filmibeat Malayalam

ആക്ഷന്‍ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഹരമായിരുന്ന നടനായിരുന്നു ബാബു ആന്റണി. നായകനായും സഹനടനായും വില്ലന്‍ റോളുകളിലും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. അടുത്തിടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ബാബു ആന്റണി ശക്തമായ തിരിച്ചുവരവ് നടത്തിയത്.

സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം പ്രാധാന്യമുളള ഒരു റോളില്‍ തന്നെ നടന്‍ എത്തിയിരുന്നു. താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെ മിഖായേലിലും നടന്‍ ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അഭിനയത്തിനു പുറമെ സംവിധായകനാവാന്‍ കൂടിയുളള തയ്യാറെടുപ്പുകളിലാണ് ബാബു ആന്റണിയെന്ന് അറിയുന്നു.

babu antony,

പിയാനോ എന്നു പേരുളള ചിത്രം നടന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം അഭിനേതാവ് എന്ന നിലയില്‍ ഒട്ടേറെ ഓഫറുകള്‍ ഇപ്പോള്‍ വരുന്നുണ്ടെന്നും ബാബു ആന്റണി പറയുന്നു. അതുകൊണ്ട് ഇപ്പോള്‍ സമയക്കുറവുണ്ടന്നും അതുകൊണ്ട് ചിലപ്പോള്‍ മറ്റാരെ കൊണ്ടെങ്കിലും ചിത്രം സംവിധാനം ചെയ്യിപ്പിക്കാനുളള സാധ്യത തളളിക്കളയാന്‍ ആവില്ലെന്നും ബാബു ആന്റണി പറഞ്ഞു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറില്‍ നായകനായി എത്തുക ബാബു ആന്റണി ആയിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നും അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X