»   » അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം; ജിഷ്ണുവിനെ കണ്ടാല്‍ തിരിച്ചറിയില്ല

അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം; ജിഷ്ണുവിനെ കണ്ടാല്‍ തിരിച്ചറിയില്ല

Posted By:
Subscribe to Filmibeat Malayalam

അര്‍ബുധ ബാധയെ തുടര്‍ന്ന് നടന്‍ ജിഷ്ണു ഏറെക്കാലമായി അഭിനയ രംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. രണ്ടാം തവണയും അര്‍ബുദത്തോട് പോരാടി നില്‍ക്കുന്ന ജിഷ്ണു ഫേസ്ബുക്കില്‍ സജീവമാണ്. തന്റെ പഴയ കാല ഫോട്ടോകളും മറ്റും അടിക്കടി പോസ്റ്റ് ചെയ്യുന്ന ജിഷ്ണു കഴിഞ്ഞ ദിവസം, തന്റെ ഒരു ലേറ്റസ്റ്റ് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കിയ ചിത്രമാണ്. കൂടെ ജിഷ്ണുവിന്റെ ഫോട്ടോയുമുണ്ട് അര്‍ബുദത്തോട് പോരാടി നില്‍ക്കുന്ന ജിഷ്ണുവിനെ ഈ ഫോട്ടോയില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പാടാണ്.

jishnu

എന്നാല്‍ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടവര്‍ക്കൊക്കെ പോസിറ്റീവായ മറുപടിയാണ് ജിഷ്ണു നല്‍കിയത്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് താന്‍ രണ്ടാമതും അര്‍ബുദബാധയ്ക്ക്ക്കിരയായ കാര്യം നടന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതില്‍ നിന്നും പോരാടി മുന്നേറുന്ന ജിഷ്ണു താന്‍ അധികം വൈകാതെ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു.

English summary
Actor Jishnu Raghavan's latest Photo on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam