»   » മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന മലയാളം സിനിമാതാരങ്ങൾ!

മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന മലയാളം സിനിമാതാരങ്ങൾ!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

ഭരത് ഗോപിയും ഫഹദ് ഫാസിലും. മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും വലിയ കാര്യമൊന്നുമില്ല അഭിനയത്തിലാണ് കാര്യം എന്ന് മലയാളിക്ക് തെളിയിച്ചുകൊടുത്ത സൂപ്പര്‍ താരങ്ങളാണ് രണ്ടുപേരും. ഇതില്‍ തന്നെ ഫഹദിന്റെ കാര്യമാണ് ഏറെ രസം. തല നിറയെ മുടിയുള്ളപ്പോള്‍ അഭിനയിച്ച പടം പൊട്ടി പാളീസായി. മുടിയില്ലാതെ തിരിച്ചുവന്നപ്പോഴോ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

Read Also: മഞ്ജു വാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നെന്ന് ദിലീപ് മീഡിയ ക്ലബ്ബ്! എന്താണ് ഇവരുടെ പ്രശ്‌നം?

പക്ഷേ പായസത്തിന് മധുരം കൂടിപ്പോയി എന്ന് പരാതി പറയാറില്ലാത്തത് പോലെ തന്നെ അഭിനയിക്കുന്ന സൂപ്പറുകള്‍ക്ക് നല്ല മുടി കൂടിയുണ്ടെങ്കില്‍ അതൊരു ദോഷമൊന്നും അല്ല, ഗുണമാണ് താനും. അതുകൊണ്ട് തന്നെയാകണം മുടി പോയാലും പലരും വിഗ് വെച്ച് അക്കാര്യം പുറത്തറിയാതെ നോക്കുന്നത്. ചിലരാകട്ടെ കഥാപാത്രത്തിന് വേണ്ടി മാത്രം വിഗ് വെക്കും. അതാരാണ് ആ താരങ്ങള്‍ എന്നൊന്ന് നോക്കിയാലോ..

പൃഥ്വിരാജ്

ശരിയാണോ പൃഥ്വിരാജ് കഷണ്ടിയാണോ വിഗ് വെക്കാറുണ്ടോ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. 2007 ല്‍ നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിക്ക് ഇതിലും കഷണ്ടിയുണ്ടായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം ആ കഷണ്ടി കുറയാനുള്ള സാധ്യത എത്രയാണ് എന്നാണ് ജിതുംബ എന്ന സൈറ്റ് ചോദിക്കുന്നത്. ചില സിനിമകളിലെങ്കിലും പൃഥ്വിരാജ് വിഗ് വെച്ച അഭിനയിച്ചിട്ടുണ്ട് എന്നത് പക്ഷേ സത്യമാണ്.

മോഹന്‍ലാല്‍

പല സിനിമകളില്‍ പല ഹെയര്‍സ്റ്റൈല്‍ - ഇതാണ് മോഹന്‍ലാലിന്റെ സ്‌റ്റൈല്‍. ആറാം തമ്പുരാനിലോ മറ്റോ ആകണം മോഹന്‍ലാല്‍ അവസാനമായി തന്റെ നാച്ചുറല്‍ മുടിയുമായി അഭിനിയിച്ചത്. വര്‍ഷം പത്തിരുപതാകാറായെങ്കിലും ഇപ്പോഴത്തെ മോഹന്‍ലാലിന് നെറ്റി വരെ മുടിയുണ്ട്. എന്താല്ലേ.

സിദ്ദിഖ്

മുടിയില്ലെങ്കില്‍ ഇല്ല. ഇത് പറയാന്‍ ഒരു മടിയുമില്ലാത്ത ആളാണ് സിദ്ദിഖ്. നായകനായ കാലത്തെ മുടിയൊക്കെ പോയ ശേഷം വില്ലനായി രണ്ടാം വരവ് നടത്തിയ ശേഷം സിദ്ദിഖ് കഷണ്ടിയായും മൊട്ടയായും പല വിധത്തിലുള്ള വിഗ് വെച്ചും ഒക്കെ അഭിനയിച്ചിട്ടുണ്ട്.

ലാലു അലക്‌സ്

വിഗ് വെച്ചും അല്ലാതെയും സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള പ്രമുഖ നടനാണ് ലാലു അലക്‌സ്. എന്നാല്‍ ശരിക്കുളള ഹെയര്‍ സ്റ്റൈലുമായി ലാലു അലക്‌സ് അഭിനയിച്ചത് വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ്.

ബാബൂ ആന്‍ണി

നീട്ടി വളര്‍ത്തിയ മുടിയും കരാട്ടെയുമായി മലയാളത്തിലും പുറത്തും സൂപ്പര്‍ താരമായ നടനാണ് ബാബു ആന്റണി. അടുത്തിടെ ഇടുക്കി ഗോള്‍ഡ് ഇറങ്ങിയപ്പോഴാണ് ബാബു ആന്റണി ഇത്രയ്ക്ക് കഷണ്ടിയായ കാര്യം നാട്ടുകാരറിഞ്ഞത്.

കലാഭവന്‍ മണി

മിമിക്രി താരമായും കോമഡി താരമായും മലയാളികളെ ചിരിപ്പിച്ച നടനാണ് കലാഭവന്‍ മണി. നായകനായും വില്ലനായും ഒക്കെ അഭിനയിച്ചു. ഇടതൂര്‍ന്ന മുടിയുമായും മുടി ഇല്ലാതെയും കലാഭവന്‍ മണി സിനിമയിലും പൊതുസ്ഥലത്തും പ്രത്യക്ഷപ്പെടാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്.

ഇന്ദ്രജിത്ത്

സിനിമയിലും പുറത്തും വിഗ് വെച്ച് നടക്കുന്ന നടനാണത്രെ ഇന്ദ്രജിത്ത്. സഹോദരന്‍ പൃഥ്വിരാജിനെ പോലെ തന്നെ ഇന്ദ്രജിത്തിനും കഷണ്ടിയുണ്ട്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഇന്ദ്രജിത്ത് വിഗില്ലാതെ അഭിനയിച്ചിട്ടുള്ളൂ.

കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ ഇഷ്ടനടനായ കുഞ്ചാക്കോ ബോബന് പക്ഷേ വിഗ് വെച്ചും വിഗ് വെക്കാതെയും അഭിനയിക്കും. പൊതുപരിപാടികള്‍ക്ക് എത്തുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ വിഗ് വെക്കാറും ഇല്ല. അതുകൊണ്ടെന്താ ആരാധകര്‍ക്ക് കുഞ്ചാക്കോ ബോബനോട് ഇഷ്ടം കൂടിയിട്ടേ ഉള്ളൂ.

ഫഹദ് ഫാസില്‍

മുടിയുണ്ടെങ്കിലും ഇല്ലെങ്കിലും ഫഹദിന് ഒരുപോലെയാണ്. ഇതറിയാവുന്ന ഫഹദ് കഥാപാത്രം ആവശ്യപ്പെടുന്ന അപൂര്‍വ്വം അവസരങ്ങളിലേ വിഗ് തൊടാറുള്ളൂ. മലയാളത്തില്‍ ഭരത് ഗോപിക്ക് ശേഷം കഷണ്ടിയെ ഫേമസാക്കിയതും ഫഹദ് തന്നെ.

ഇന്നസെന്റ്

സിനിമാ സംഘടനയായ അമ്മയുടെ പ്രസിഡണ്ടും എം പിയുമായ ഇന്നസെന്റ് പൊതുജനമധ്യത്തില്‍ ഒരിക്കലും വിഗ് വെച്ചിട്ടില്ല. എന്നാല്‍ സിനിമകളില്‍ ഇഷ്ടം പോലെ വിഗ് വെച്ച് അഭിനയിച്ചിട്ടുമുണ്ട്.

വിനയ് ഫോര്‍ട്ട്

കഷണ്ടിത്തലയനായ വിനയ് ഫോര്‍ട്ടും വിഗ്ഗ് വച്ച് അഭിനയിക്കുന്നത് കുറച്ചിട്ടുണ്ട്. പ്രേമം എന്ന ചിത്രത്തില്‍ തന്റെ ഏറ്റവും വലിയ കോംപ്ലക്സ് മുടിയില്ലാത്തതാണെന്ന് തമാശരൂപത്തില്‍ വിമല്‍ സര്‍ തന്നെ നടന്‍ പറയുന്നുണ്ട്.

മനോജ് കെ ജയന്‍

ആദ്യകാല ചിത്രങ്ങളിലൊക്കെ മനോജ് കെ ജയന്‍ തന്റെ ശരിക്കുള്ള മുടി പുറത്ത് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളിലൊക്കെ വിഗ്ഗ് ഉപയോഗിക്കുന്നുണ്ട്.

ബൈജു

എത്ര വര്‍ഷമായി മലയാളികള്‍ ബൈജുവിനെ കാണുന്നു. ഇന്ന് വരെ ബൈജുവിന്റെ ഹെയര്‍ സ്റ്റൈലില്‍ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ.

സുധീഷ്

നായകനായും സഹനടനായും ഒക്കെ സിനിമയില്‍ പയറ്റിയിട്ടുള്ള സുധീഷും അടുത്തിടെയായി ഹെയര്‍ ഫിക്‌സിങ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കലാഭവന്‍ ഷാജോണ്‍

ദൃശ്യത്തിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധേയനായ കലാഭവന്‍ ഷാജോണ്‍ കൃത്രിമ മുടിയുമായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്നത് എത്ര പേര്‍ക്കറിയാം.

ഷൈന്‍ ടോം ചാക്കോ

ഇതിഹാസ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കുയര്‍ന്ന ഷൈന്‍ ടോം ചാക്കോയ്ക്കും കഷണ്ടിത്തലയാണ്. പക്ഷെ ഷൈന്‍ അധികം വിഗ് ഉപയോഗിക്കാറില്ല.

ഭരത് ഗോപി

ചിലര്‍ക്ക് കഷണ്ടിയാണ് സൗന്ദര്യം. എന്ന് പറഞ്ഞാല്‍ നമുക്ക് ആദ്യം ഓര്‍മ വരുന്ന രൂപങ്ങളിലൊന്ന് ഭരത് ഗോപിയുടേതാണ്. പ്രശസ്തമായ ഈ കഷണ്ടിയോടെ തന്നെയായിരുന്നു ഭരത് ഗോപിയുടെ അഭിനയവും

English summary
Actors and celebrities in Malayalam cinema who wears wig.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam