»   » നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രമുഖ നടനോട് പോലീസ് വിവരങ്ങള്‍ ആരാഞ്ഞു!

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രമുഖ നടനോട് പോലീസ് വിവരങ്ങള്‍ ആരാഞ്ഞു!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രമുഖ സിനിമാ താരത്തോട് പോലീസ് വിവരങ്ങള്‍ ആരാഞ്ഞതായി സൂചന. നടന്റെ വീട്ടിലെത്തിയാണ് പോലീസ് സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത് എന്നാണ് അറിയുന്നത്. തനിക്ക് സംഭവവുമായി ബന്ധമില്ല എന്നാണത്രെ നടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

Read Also: മലയാളത്തിലെ ജനപ്രിയ നടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഏതെങ്കിലും നടനെ ചോദ്യം ചെയ്തതായി പോലീസ് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. നടിയെ ആക്രമിച്ചതിന് ശേഷം അക്രമി സംഘത്തിലെ ഒരാള്‍ ആരെയൊ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞതായി പോലിസിന് വിവരം കിട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു നടന് പങ്കുള്ളതായി പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്.

ക്വട്ടേഷനാണെന്ന് പറഞ്ഞിരുന്നു

തന്നെ ആക്രമിച്ചത് ഒരു ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയെ സിനിമാക്കാര്‍ ഫോണില്‍ വിളിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായ സംഭവത്തില്‍ സിനിമ മേഖലയിലുള്ള പലരെയും പോലീസ് സമീപിക്കും എന്ന കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സകല പിന്തുണയും നല്‍കി

രക്ഷപ്പെട്ട നടി ആദ്യം ഓടിയെത്തിയത് നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ വീട്ടിലേക്കാണ്. ലാലാണ് നടിക്ക് പരാതി നല്‍കാനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്തത്. ഇക്കാര്യത്തില്‍ നടിയുടെ വീട്ടുകാരും പ്രതിശ്രുത വരനും നടിക്കൊപ്പം നിന്നും എന്നും ലാല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലാലില്‍ നിന്നും പോലീസ് മൊഴിയെടുക്കും എന്ന കാര്യം ഉറപ്പാണ്.

ആരാണാ പ്രമുഖ നടന്‍

എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരു പ്രമുഖ നടന് പങ്കുണ്ട് എന്ന ആരോപണവും ഉണ്ട്. ദേശീയ ദിനപ്പത്രമായ ഡി എന്‍ എയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. ഈ നടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലത്രെ. നടിയെ ഫീല്‍ഡ് ഔട്ടാക്കാന്‍ പോലും നടന്‍ ശ്രമിച്ചു എന്നും ആരോപണമുണ്ട്.

രാഷ്ട്രീയക്കാരും സിനിമാക്കാരും

ആരാണ് ഇതിന് പിന്നില്‍ എന്ന കാര്യം ആക്രമിക്കപ്പെട്ട നടിക്ക് അറിയാമെന്നാണ് എം എല്‍ എയായ പി സി ജോര്‍ജ് പറഞ്ഞത്. ഒരു പ്രമുഖ നടന്‍ ഇതില്‍ ഉള്‍പ്പെട്ട കാര്യമാണ് എന്ന് പറഞ്ഞ പി സി ജോര്‍ജ് ഇത് ആരാണ് എന്ന് പറഞ്ഞില്ല. പി സി ജോര്‍ജ്ജ് മാത്രമല്ല, സിനിമയ്ക്കകത്തും പുറത്തുമുള്ള പലരും ഒരു നടന് ഇതില്‍ പങ്കുള്ളതായി പറഞ്ഞിട്ടുണ്ട്.

ആക്രമണം നടക്കുന്നെന്ന് പരാതി

മലയാളത്തിലെ ഒരു പ്രമുഖ നടനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ നേതാവായ ചെറുപ്പക്കാരന്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. നടനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഇത് കേസിലെ പ്രതിയായ പള്‍സര്‍ സുനിയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും റിയാസ് ഖാന്‍ എന്ന ഈ യുവാവ് പറഞ്ഞു.

ഡി എന്‍ എ റിപ്പോര്‍ട്ടിലാണ് തുടങ്ങിയത്

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളുമുണ്ടെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളും പ്രമുഖ സിനിമാ താരവും ആണ് എന്നാണ് ഡി എന്‍ എ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

ജനപ്രിയ നായകന്‍ എന്ന് മാത്രം

ഡി എന്‍ എ റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ എടുത്ത് പറഞ്ഞിട്ടില്ല. അതേസമയം വായനക്കാര്‍ക്ക് ആരാണ് ആള്‍ എന്ന് തോന്നത്തക്ക തരത്തിലുള്ള സൂചനകള്‍ ഒരുപാട് ഉണ്ട് താനും. റിപ്പോര്‍ട്ട് കണ്ട പാതി കാണാത്തത് പാതി സോഷ്യല്‍ മീഡിയയില്‍ വിചാരണയും തുടങ്ങി. ജനപ്രിയ നായകനെയും പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെയുമാണ് ഡി എന്‍ എ പരാമര്‍ശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പേര് തുറന്ന് പറഞ്ഞ് ബിജെപി

മലയാളത്തിലെ യുവനടിയെ കടത്തിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുതിയ ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിറകില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണ് എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നത്.

ക്രിമിനല്‍ ഗൂഡാലോചന എന്ന് മഞ്ജു വാര്യര്‍

നടിക്കെതിരായ ആക്രമണത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് തുറന്നടിക്കുകയാണ് പ്രമുഖ നടിയായ മഞ്ജുവാര്യര്‍ ചെയ്തത്. നടിയെ ആക്രമിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഇത്തരമൊരു അവസ്ഥ ഇനി ഒരു നടിക്കും അനുഭവിക്കേണ്ടിവരരുത്. ആക്രമിക്കപ്പെട്ട നടിയെ പോയി കണ്ട ശേഷം അക്കാര്യവും മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു.

ആ പ്രമുഖ നടന്‍ ആര്

മലയാളത്തിലെ പ്രമുഖ നടനും ഭാര്യയുമായി നടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടതോടെ നടന് നടിയോട് ദേഷ്യം തോന്നി എന്നുമാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നടിയോട് പ്രമുഖ നടന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയിരുന്നു. മലയാളം സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കി - ഇങ്ങനെയാണ് ഡിഎന്‍എ റിപ്പോര്‍ട്ട്.

ചോദ്യങ്ങള്‍ ഇങ്ങനെ

മലയാള സിനിമയിലെ ജനപ്രിയ നായകനാണോ ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ നടന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ജനപ്രിയ നായകനും ഭാര്യയുമായി അടുത്ത കാലത്താണ് പിരിഞ്ഞത്. ഇതിന് പിന്നാലെ നായകന്‍ വേറെ വിവാഹവും കഴിച്ചു. ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടും നായകന്റെ വിവാഹത്തിന് ഭാവന എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

നടന്‍ ബാംഗ്ലൂരില്‍ എത്തിയോ

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കാണാനായി കേരളത്തില്‍ നിന്നും പ്രമുഖ നടന്‍ എത്തിയതായും ഒരു റിപ്പോര്‍ട്ടുണ്ട്. എന്ത് കാര്യത്തിനാണ് മലയാള നടന്‍, നടിയുടെ പ്രതിശ്രുത വരനെ കാണാന്‍ എത്തിയത് എന്നത് വ്യക്തമല്ല. എന്നാല്‍ ഇരുവരും തമ്മില്‍ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. കന്നഡ നടനും നിര്‍മാതാവുമാണ് നടിയുടെ പ്രതിശ്രുത വരന്‍.

എന്തൊക്കെയൊ ദുരൂഹതകള്‍

ബാംഗ്ലൂരില്‍ എത്തിയാണ് മലയാളത്തിലെ പ്രമുഖ നടന്‍, നടിയുടെ പ്രതിശ്രുത വരനെ സന്ദര്‍ശിച്ചത്. കൊച്ചിയിലെ സംഭവവുമായി ബന്ധപ്പെട്ടിട്ടാണോ ഈ സന്ദര്‍ശനം എന്ന കാര്യം വ്യക്തമല്ല. നേരത്തെ നടിക്കെതിരെ ആക്രമണമുണ്ടായതിന് പിന്നാലെ ഒരു പ്രമുഖ നടനും നടിയെ ആക്രമിച്ച സംഘത്തിലെ ഒരാളും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വിവരം കിട്ടണം

റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണോ പ്രമുഖ നടനും നവീനും കൂടിക്കാഴ്ച നടത്തിയത് എന്ന സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് നടന്‍, നടിയെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്ന തരത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല എന്ന നിലപാടിലാണ് പോലീസ്.

ഞെട്ടിച്ചു എന്ന് താരങ്ങള്‍

തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായതോടെ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍. കൊച്ചിയിലും കോഴിക്കോട്ടും സംഘടിപ്പിച്ച കൂട്ടായ്മയില്‍ ഇത് പ്രകടമായിരുന്നു. കുറ്റക്കാരെ എത്രയും വേഗം പിടികൂടണം എന്നാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ഘട്ടത്തില്‍ സിനിമാക്കാര്‍ എല്ലാവരും നടിക്കൊപ്പമുണ്ട് എന്നത് ശ്രദ്ധേയമാണ്.

English summary
Kochi actress attack case: Investigation team speaks to actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam