»   » നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കള്ളന്മാര്‍ കപ്പലില്‍.. ചിത്രങ്ങള്‍ക്കായി വമ്പന്മാര്‍ കാത്തിരുന്നു?

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കള്ളന്മാര്‍ കപ്പലില്‍.. ചിത്രങ്ങള്‍ക്കായി വമ്പന്മാര്‍ കാത്തിരുന്നു?

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

  കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ചിത്രങ്ങള്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ചില നടന്മാര്‍ക്ക് എത്തിച്ചുകൊടുത്തതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ചിത്രങ്ങള്‍ എത്തിച്ചുകൊടുത്തതായി റിപ്പോര്‍ട്ട് കിട്ടിയതായി പ്രമുഖ സിനിമാ വാരികയായ സിനിമാ മംഗളമാണ് രംഗത്തെത്തിയിരിക്കുന്നത്.

  Read Also: നടിയുടെ കിടപ്പറയിൽ പൾസർ സുനി ഒളിക്യാമറ വെച്ചിരുന്നു... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

  ഇത് മാത്രമല്ല, നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സിനിമാ മംഗളം പുറത്ത് വിടുന്നത്. സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പല്ലിശ്ശേരിയാണ് സിനിമാ മംഗളത്തിന് വേണ്ടി റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് കൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമാണ് എന്ന് കരുതാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

  സിനിമാ മംഗളത്തോടാണ് ചോദ്യം

  സിനിമാ ബന്ധമുള്ള ലേഖകനായിരിക്കാം. റിപ്പോര്‍ട്ടില്‍ പറഞ്ഞത് സത്യമോ കള്ളമോ ആകാം. അതൊക്കെ അവിടെ നില്‍ക്കട്ടെ. തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തുപറയാന്‍ സിനിമാ മംഗളത്തിന് എങ്ങനെ സാധിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതിക്കാരിയുടെ പേര് പുറത്ത് പറയരുതെന്ന അടിസ്ഥാന കാര്യം സിനിമാ മംഗളം മറന്നോ എന്ന് ചോദ്യം.

  ആരാണ് പിന്നിലെന്ന്

  നടിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ സിനിമാ മംഗളത്തിലെ റിപ്പോര്‍ട്ട് പുറത്ത് പറയുന്നുണ്ട്. ഈ ധൈര്യത്തിന് ഒരു സല്യൂട്ട് എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയുകയും ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് ഈ സംഭവത്തിന് പിന്നിലെന്ന് പറയുന്ന സിനിമാ മംഗളം അതിനുള്ള കാരണങ്ങളും നിരത്തുന്നുണ്ട്.

  റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍

  വ്യക്തിപരമായ ദേഷ്യമല്ല റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടിയ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിലേക്ക് നയിച്ചത് എന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സിനിമാ മംഗളം റിപ്പോര്‍ട്ടും പോകുന്നത്. നടിയുടെ പേരില്‍ പ്രമുഖ നടന്‍ സ്വത്തുക്കള്‍ എഴുതിവെച്ചെന്നും അത് തിരിച്ചുചോദിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും പറയുന്നു.

  കാര്യങ്ങള്‍ വളരെ വ്യക്തമായി

  സിനിമാ ലൊക്കേഷനില്‍ നില്‍ക്കേ നടിക്ക് വന്ന ഫോണ്‍കോളുകളുടെ കാര്യവും അതില്‍ എന്താണ് പറഞ്ഞത് എന്ന കാര്യം പോലും എടുത്തുപറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് പുരോഗമിക്കുന്നത്. രണ്ടാം വിവാഹം ചെയ്ത പ്രമുഖ നടന്‍ എന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നേരത്തെ ആരോപിക്കപ്പെട്ട ആളെത്തന്നെയാണ് സിനിമാ മംഗളം റിപ്പോര്‍ട്ടും ഉന്നം വെക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

  ആ ദിവസം എന്ത് സംഭവിച്ചു

  നടി സഞ്ചരിച്ച കാറിനെ ടെംപോ ട്രാവലറില്‍ എത്തിയ സംഘം കുറുകെ നിര്‍ത്തി തടഞ്ഞ് അകത്തുകയറി എന്നാണ് സിനിമാ മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡ്രൈവര്‍ മാര്‍ട്ടിനെ ബലം പ്രയോഗിച്ച് സീറ്റില്‍ നിന്നും മാറ്റിയ ശേഷം മുഖംമൂടി ധാരികളില്‍ ഒരാള്‍ വണ്ടി ഓടിക്കാന്‍ തുടങ്ങി. ഈ സമയത്താണ് പള്‍സര്‍ സുനിയുടെ മുഖംമൂടി അഴിയുന്നതും പള്‍സര്‍ സുനിയെ നടി തിരിച്ചറിയുന്നതും - ഇത്രയും കാര്യങ്ങള്‍ നേരത്തെയും പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നു.

  തമാശയല്ല കാര്യമാണ്

  പള്‍സര്‍ സുനിയും സംഘവും തമാശ കളിക്കുകയാണ് എന്നാണത്രെ നടി ആദ്യം കരുതിയത്. എന്നാല്‍ ഇതൊരു ക്വട്ടേഷനാണ് എന്നും ഞങ്ങളോട് സഹകരിക്കണം എന്നും പള്‍സര്‍ സുനി നടിയോട് പറഞ്ഞു - ഇത്രയും വ്യക്തമായി സിനിമാ മംഗളത്തോട് ഈ കാര്യങ്ങള്‍ ആര് പറഞ്ഞു എന്നതാണ് വായനക്കാര്‍ ചോദിക്കുന്നത്. നടന്ന സംഭവം അക്കമിട്ടെന്നോണം പറയുന്നുണ്ട് ഈ റിപ്പോര്‍ട്ടില്‍. അതും അതിവിശദമായി.

  ഭീഷണിപ്പെടുത്തല്‍

  ഞങ്ങളോട് സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി ലഹരിമരുന്ന് കുത്തിവെക്കുമെന്നും അവിടെയുള്ളവര്‍ മേയുമെന്നും പള്‍സര്‍ സുനിയും സംഘവും നടിയെ ഭീഷണിപ്പെടുത്തി. എഴുതാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ് പിന്നീട് അവിടെ നടന്നതെന്നും ബ്ലൂഫിലിം ചിത്രീകരിക്കുന്നത് പോലെ എല്ലാം എടുക്കുകയായിരുന്നു എന്നുമാണ് സിനിമാ മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  ഫോണ്‍ ചെയ്ത് പറഞ്ഞു

  അര്‍ധരാത്രിയോടെ പടമുകള്‍ ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം ഓപ്പറേഷന്‍ വിജയിച്ചതായി പള്‍സര്‍ സുനി ആരെയോ ഫോണ്‍ ചെയ്ത് പറഞ്ഞു. ഇതെല്ലാം നടി നിറകണ്ണുകളോടെ നോക്കിനിന്നു. പള്‍സര്‍ സുനി കാറില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവര്‍ മാര്‍ട്ടിനെ കാറില്‍ കയറാന്‍ അനുവദിക്കുകയായിരുന്നു. നടി ലാലിന്റെ വീട്ടിലെത്തി സംഭവം പോലീസില്‍ അറിയിച്ചതോടെയാണ് ഡ്രൈവര്‍ മാര്‍ട്ടിന് പ്രതികളുമായുള്ള ബന്ധം പുറത്തറിഞ്ഞത്.

  ഒളിക്യാമറ വെച്ചെന്ന്

  കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തെ ഇതേ നടിയുടെ ഡ്രൈവറായിരുന്നു എന്നും നടിയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ വെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചില തമിഴ് മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇക്കാരണം കൊണ്ട് നടി ഇയാളെ ഡ്രൈവര്‍ സ്ഥാനത്ത് നിന്നും പറഞ്ഞുവിടുകയായിരുന്നത്രെ.

  ഒളിക്യാമറ വെക്കാന്‍ ശ്രമം

  ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് നടിയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു എന്നാണ് തമിഴിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമയം, ദിനതന്തി, സിനിഉലകം പോലുള്ള പത്രങ്ങളില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതേ സുനി തന്നെയാണ് കൂട്ടാളികളുടെ കൂടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.

  വിശ്വസ്തനായിരുന്നു സുനി

  നടിക്ക് പള്‍സര്‍ സുനിയെ അത്രയ്ക്കും വിശ്വാസമായിരുന്നു എന്നാണ് തമിഴ് സമയം റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിയുടെ വീട്ടില്‍ എവിടെ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ഡ്രൈവറായ പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നു പോലും. ഈ സ്വാതന്ത്യം മുതലാക്കിയാണ് ഇയാള്‍ നടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ കടന്നതും ബെഡ്റൂമില്‍ ഒളിക്യാമറ വെച്ചതും - ഇതാണ് തമിഴ് പത്രങ്ങളിലെ റിപ്പോര്‍ട്ട്.

  അമ്മയാണ് പിടികൂടിയത്

  കിടപ്പുമുറിയില്‍ ഒളിക്യാമറ വെക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമം നടിയുടെ അമ്മ കയ്യോടെ പിടിച്ചതായി സമയം, സിനിഉലകം തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് പറയുന്നു. ഇതോടെയാണ് പള്‍സര്‍ സുനി നടിയുടെ ഡ്രൈവര്‍ ജോലിയില്‍ നിന്നും പുറത്തായത്. തമിഴ് സമയത്തില്‍ ഈ ഭാഗത്ത് നടിയുടെ പേരും പറയുന്നുണ്ട്. നടിയുടെ അമ്മയ്ക്ക് പള്‍സര്‍ സുനി ഡ്രൈവറായി എത്തിയത് നേരത്തെ തന്നെ ഇഷ്ടമായിരുന്നില്ലത്രെ.

  എന്തായിരുന്നു ഉദ്ദേശം

  അവിവാഹിതയായ നടിയുടെ കിടപ്പുമുറിയില്‍ ഡ്രൈവറായ പള്‍സര്‍ സുനി ഒളിക്യാമറ സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്തിനായിരിക്കും. കിടപ്പുമുറിയില്‍ നിന്നും കിട്ടുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടിയെ ബ്ലാക്ക്മെയില്‍ ചെയ്യുക തന്നെയായിരിക്കും സുനിയുടെ ഉദ്ദേശം, ഇത് നടക്കാതെ വന്നതോടെയാണ് മറ്റ് പലരുടെയും സഹായത്തോടെ കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ ചെയ്തത്.

  സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനി

  നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ പേരില്‍ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസുകളുള്ളതായി റിപ്പോര്‍ട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയാണ് പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെടുന്ന സുനില്‍ കുമാര്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ 13 കേസുകളാണ് ഇയാളുടെ പേരില്‍ ഉള്ളത്.

  നടി ഒന്നും അറിഞ്ഞിരുന്നില്ല

  എന്നാല്‍ പള്‍സര്‍ സുനിയെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളൊന്നും അറിയാതെയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടി സുനിലിനെ ഡ്രൈവര്‍ ജോലിക്ക് എടുത്തത്. പിന്നീട് സുനിലിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു എന്ന് നേരത്തെ മലയാളം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒളിക്യാമറ സംഭവത്തിന്റെ പേരിലായിരുന്നു പുറത്താക്കല്‍ എന്ന് ആരും പറഞ്ഞിട്ടില്ല.

  ആക്രമണം ക്വട്ടേഷനല്ലെന്ന്

  നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്നാണ് പോലീസ് പിടിയിലായ പള്‍സര്‍ സുനി പറഞ്ഞത്. പണം തട്ടുക മാത്രമായിരുന്നത്രെ ഉദ്ദേശം. സംഭവത്തില്‍ മറ്റാരും ഇടപെട്ടിട്ടില്ല എന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എറണാകുളം എ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ നിന്നും നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

  English summary
  Controversy irks as Cinema Mangalam published the photo of actress, who got attacked in Kochi.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more