»   » നടിയെ ആക്രമിച്ച കേസിലെ 'മാഡം' പ്രമുഖ നടിയുടെ അമ്മയാണോ, യുവനടിയോട് ആ അമ്മയ്ക്കെന്താണ് ശത്രുത??

നടിയെ ആക്രമിച്ച കേസിലെ 'മാഡം' പ്രമുഖ നടിയുടെ അമ്മയാണോ, യുവനടിയോട് ആ അമ്മയ്ക്കെന്താണ് ശത്രുത??

Posted By: Rohini
Subscribe to Filmibeat Malayalam

ആക്രമിയ്ക്കപ്പെട്ട ശേഷം നടി പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് മുഴച്ച് കേട്ടിരുന്നു. ആക്രമിയ്ക്കുന്നതിനിടെ പ്രതികള്‍ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് പറഞ്ഞിരുന്നു. ശ്രദ്ധ തിരിച്ചുവിടാന്‍ ആക്രമികള്‍ വെറുതേ ഒരു സ്ത്രീയുടെ പേര് പറഞ്ഞതാവും എന്നാണ് തുടക്കത്തില്‍ പൊലീസ് കരുതിയിരുന്നത്.

മാഡം പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആ മാഡം കാവ്യ മാധവന്റെ അമ്മ ശ്യാമളയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുന്നു എന്ന് പറഞ്ഞതല്ലാതെ കേസുമായി ബന്ധമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ തന്നെ ശ്യാമളയ്ക്ക് എന്താണ് ആക്രമിയ്ക്കപ്പെട്ട നടിയോട് ശത്രുത ?

ആ മാഡം ശ്യാമളയോ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍ കുമാര്‍ പറയുന്ന മാഡം കാവ്യ മാധവന്റെ അമ്മയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. തമ്മനത്തെ വില്ല ഇവരുടേതാണ്. അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്ന് സുനില്‍ കുമാര്‍ മൊഴി നല്‍കിയിട്ടുണ്ടത്രെ.

ലക്ഷ്യയില്‍ നടത്തിയ പരിശോധന

ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത് എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. കാവ്യയുടെ ഉടമസ്ഥതയിലുള്ളതെങ്കിലും ശ്യാമളയാണ് ലക്ഷ്യ എന്ന സ്ഥപനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്.

ലക്ഷ്യയില്‍ സുനില്‍ പോയത്

ലക്ഷ്യയില്‍ മൂന്നു തവണയാണ് സുനില്‍ കുമാര്‍ പോയത് എന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. ആദ്യ രണ്ടു തവണ രണ്ടു ലക്ഷം രൂപ കൈപ്പറ്റാനും പിന്നീട് വീഡിയോ കൈമാറാനുമാണത്രെ പോയത്.

ചോദ്യം ചെയ്യുന്നു

ഈ തെളിവുകളുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇന്ന് (ജൂലൈ 3) മൂന്ന് മണിയ്ക്ക് കാവ്യയുടെ അമ്മ ശ്യാമളയെ ചോദ്യം ചെയ്യുന്നത്. അതേ സമയം, സുനില്‍ കുമാറിന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യക്തത വരുത്തുക മാത്രമാണത്രെ ചെയ്യുന്നത്

കാവ്യയ്ക്ക് പിന്നാലെ

ദിലീപിനെയും കാവ്യയെയും ആക്രമിച്ച ശേഷം ഇപ്പോള്‍ നടിയുടെ കേസ് കാവ്യ മാധവന്റെ അമ്മയിലേക്ക് നീങ്ങുകയാണ്. കാവ്യയോടും ദിലീപിനോടുമുള്ള ശത്രുതയുടെ ഭാഗമാണ് വിഷയത്തില്‍ ശ്യാമളയെയും വലിച്ചിഴയ്ക്കാന്‍ കാരണം എന്ന് പറഞ്ഞാലും തെറ്റ് പറയാന്‍ കഴിയില്ല

English summary
Actress attack; media report about new turn of investigation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam