For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാമയും ഭര്‍ത്താവുമായി പ്രശ്‌നമുണ്ടോ? ഭര്‍ത്താവിന്റെ ചിത്രങ്ങളെല്ലാം നടി ഒഴിവാക്കി, ചോദ്യവുമായി ആരാധകര്‍

  |

  സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെപ്പറ്റി അഭ്യൂഹങ്ങള്‍ വരുന്നത് പതിവാണ്. ഏറ്റവുമൊടുവില്‍ തമിഴില്‍ നടന്‍ വിജയുടെ ഡിവോഴ്‌സ് വാര്‍ത്തയാണ് ചര്‍ച്ചയാവുന്നത്. ഭാര്യ സംഗീതയുമായി നടന്‍ വേര്‍പിരിഞ്ഞെന്നും പ്രമുഖനടിയുടെ കൂടെ പുതിയ ജീവിതം ആരംഭിച്ചുവെന്നും അഭ്യൂഹമെത്തി. പല നടന്മാരുടെയും വിവാഹജീവിതത്തെ പറ്റി സമാനമായ രീതിയില്‍ വാര്‍ത്ത വന്നിരുന്നു.

  Also Read: ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു

  ഇപ്പോഴിതാ ഇതേ തരത്തില്‍ മലയാളത്തില്‍ നിന്നൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. നടി ഭാമയുടെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയും ചില സംശയങ്ങളുമായി ആരാധകര്‍ വന്നതോടെ വാര്‍ത്ത പലരീതിയില്‍ ചര്‍ച്ചയായി. ഒടുവില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോന്ന ചോദ്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ചിലർ നടി ഡിവോഴ്സ് ആയെന്നും ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

  ശാലീന സൗന്ദര്യത്തിലൂടെ മലയാളത്തിലേക്ക് എത്തി പിന്നീട് അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് കൈനിറയെ സിനിമകള്‍ വന്നെങ്കിലും കുറേ കാലം ഇടവേള എടുത്തു. ഇതിനിടയിലാണ് ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുമായിട്ടുള്ള വിവാഹം നടക്കുന്നത്. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞതോടെ നടിയെ പറ്റി യാതൊരു വിവരവുമില്ലാതെയായി.

  Also Read: ഒന്നും രണ്ടുമല്ല, 35 കോടിയുടെ വീട്; വിജയുടെ വീടിനോട് ചേര്‍ന്ന് നടി തൃഷ സ്വന്തമാക്കിയ ആഡംബര വീട്

  ലോക്ഡൗണ്‍ നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവാകാതെയിരുന്ന നടി പിന്നീടാണ് താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞിന് ജന്മം കൊടുത്തുവെന്നുള്ള കാര്യം പുറംലോകത്തോട് പറയുന്നത്. കല്യാണം കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ ഭാമ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. അടുത്തിടെയാണ് മകളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചതും. ബിസിനസുകാരനായ ഭര്‍ത്താവ് അരുണിനൊപ്പമാണ് നടി ആഘോഷങ്ങളിലെല്ലാം പങ്കെടുത്തിട്ടുള്ളതും.

  മകളുടെയും ഭര്‍ത്താവിന്റെയും കാര്യം നോക്കുന്ന കുടുംബിനിയായി മാറിയെങ്കിലും തിരിച്ച് വരവ് നടത്തി ഭാമ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഫോട്ടോഷൂട്ടുകളും പുതിയ വര്‍ക്കുകളുമൊക്കെയായി സജീവമാവാനുള്ള മുന്നൊരുക്കത്തിലാണ്. ഇതിനിടയില്‍ ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കിയതായി ചില പ്രചരണം നടക്കുകയാണ്. ഭാമയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളൊന്നും കാണുന്നില്ലെന്ന ആരോപണം വന്നിരുന്നു.

  വിവാഹത്തിന്റെയും അതിന് ശേഷമുള്ളതുമായ അനേകം ഫോട്ടോസ് ഭാമ പങ്കുവെച്ചിരുന്നു. പിന്നാലെ മകളുടെ കൂടെയുള്ള ചിത്രങ്ങളുമെത്തി. അതൊക്കെ ബാക്കിയുണ്ടെങ്കിലും ഭര്‍ത്താവിനെ മാത്രം അക്കൗണ്ടില്‍ നിന്നും കാണാതെ വന്നതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

  ഈ ജനുവരിയില്‍ ഇരുവരും മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ് ഭാമയും അരുണും. അങ്ങനെയിരിക്കവേയാണ് താരഭര്‍ത്താവിന്റെ ഫോട്ടോ നടി തന്നെ മാറ്റിയിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നും വേര്‍പിരിയുകയാണോന്നുമുള്ള ചോദ്യം വന്ന് കഴിഞ്ഞു.

  നിലവില്‍ ഭാമ ഇത്തരം വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല. പുതിയ സംരംഭങ്ങളുമായി തിരക്കിലാണ് നടിയിപ്പോൾ. അടുത്തിടെ ഉദ്ഘാടനങ്ങൾക്കും മറ്റുമായിട്ടെത്തിയ ഭാമയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. വൈകാതെ ഇതിലൊരു വിശദീകരണവുമായി നടി രംഗത്ത് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ കാലത്തിനുള്ളില്‍ ബന്ധം അവസാനിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

  Read more about: bhama ഭാമ
  English summary
  Actress Bhama Removed Husband Arun's Photos From Social Media, Divorce Rumours Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X