»   » ഗോപികയുടെ മകളെ കണ്ടോ...ക്യൂട്ടല്ലേ

ഗോപികയുടെ മകളെ കണ്ടോ...ക്യൂട്ടല്ലേ

By: Rohini
Subscribe to Filmibeat Malayalam

ഗോപികയെ മറന്നു കാണില്ലല്ലോ. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയേ.. എന്ന് തുടങ്ങുന്ന ചിത്രം മുതല്‍ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതാണ് ഗോപികയെ. ഇപ്പോള്‍ വിവാഹ ശേഷം കുടുംബവും കുട്ടികളുമൊക്കെയായി മറ്റൊരു ലോകത്താണ് താരം.

രണ്ട് കുട്ടികളുടെ അമ്മയാണ് ഇപ്പോള്‍ ഗോപിക. ആദ്യത്തേത് പെണ്‍കുട്ടിയും രണ്ടാമത്തേത് ആണ്‍കുട്ടിയുമാണ്. ആമി എന്നും എയ്ദന്‍ എന്നുമാണ് മക്കളുടെ പേര്. ഗോപിക മകള്‍ ആമിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടോ. ക്യൂട്ടല്ലേ...

gopika

2008 ജൂലൈയിലാണ് ഗോപികയും അയര്‍ലണ്ടില്‍ ഡോക്ടറായി ജോലി ചെയ്യുന്ന അജിലേഷും വിവാഹിതരായത്. വിവാഹനന്തരം അയര്‍ലണ്ടിലേക്ക് പറന്ന ഗോപിക ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തിയാണ് സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് ഗോപിക പറഞ്ഞിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അങ്ങനെയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിലും എത്തിയത്.

'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തെത്തിയത്. പിന്നീട് ചാന്ത്‌പൊട്ട്, കീര്‍ത്തി ചക്ര, മായാവി, അലി ഭായ്, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഗോപിക തമിഴിലും കന്നടയിലും തെലുങ്കിലും തന്റെ സാമിപ്യം അറിയിച്ചിട്ടുണ്ട്.

English summary
Actress Gopika with her daughter Aamy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam