»   » നയന്‍താര ഇപ്പോള്‍ എവിടെ പോയാലും വിഘ്‌നേശുമുണ്ടാകും, അത് മരണ വീട്ടിലാണെങ്കിലും.. ഫോട്ടോ കാണൂ

നയന്‍താര ഇപ്പോള്‍ എവിടെ പോയാലും വിഘ്‌നേശുമുണ്ടാകും, അത് മരണ വീട്ടിലാണെങ്കിലും.. ഫോട്ടോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയുടെ പുതിയ കാമുകന്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവ തന്നെയാണ് എന്ന കാര്യത്തില്‍ പാപ്പരാസികള്‍ 'കണ്‍ക്ലൂഷനില്‍' എത്തി എന്നാണ് അറിയുന്നത്.

തേങ്ങിയും പൊട്ടിക്കരഞ്ഞും തമിഴിലെ പ്രമുഖ താരങ്ങള്‍ അവസാനമൊരുനോക്ക് അമ്മയെ കാണാന്‍ വന്നു!

സൈമ ഫിലിം അവാര്‍ഡില്‍ തുടങ്ങി നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര എവിടെ പോയാലും കൂടെ തന്നെ വിഘ്‌നേശ് ശിവയും ഉണ്ടാകാറുണ്ട്. അതിപ്പോള്‍ മരണ വീടാണെങ്കിലും ശരി...

ജയലളിതയെ കാണാന്‍ വന്നപ്പോള്‍

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ നയന്‍താര വന്നിരുന്നു. വെള്ള വേഷമൊക്കെ ധരിച്ചാണ് നയന്‍ എത്തിയത്.

കൂടെ വിഘ്‌നേശും

നയന്‍താരയ്‌ക്കൊപ്പമാണ് വിഘ്‌നേശ് ശിവയും ജയലളിതയെ അവസാനമൊരുനോക്ക് കാണാന്‍ എത്തിയത്.

പിറന്നാള്‍ ആഘോഷം

നയന്‍താരയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷവും വിഘ്‌നേശ് ശിവയ്‌ക്കൊപ്പമായിരുന്നു. പിറന്നാള്‍ മാത്രമല്ല, ഓണവും വിദേശ യാത്രകളുമൊക്കെ ഇപ്പോള്‍ നയന്‍ വിഘ്‌നേശിനൊപ്പമാണ് ആഘോഷിക്കുന്നത്.

വിവാഹം ഉടന്‍

നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന വാര്‍ത്തകളും പ്രചരിയ്ക്കുന്നുണ്ട്. 2017 ല്‍ വിവാഹമുണ്ടാകുമത്രെ

English summary
Actress Nayanthara, Vignesh Shivan Pays tribute to Jayalalitha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam