For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്യമതസ്ഥനല്ല, മുസ്തഫ ഇന്ത്യന്‍ പൗരനാണ്; ഭര്‍ത്താവിനെ കുറിച്ച് വിമര്‍ശനവുമായി വന്നവരോട് പ്രിയാമണി പറഞ്ഞത്

  |

  മലയാളികളുടെ പ്രിയാജി, അങ്ങനെയാണ് നടി പ്രിയാമണി അറിയപ്പെടുന്നത്. നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിക്കുന്നതിന് പുറമേ ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവായിട്ടും നടി എത്താറുണ്ട്. അങ്ങനെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പത്തിലാവുന്നത്. അതേ സമയം നടിയുടെ കുടുംബജീവിതം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍.

  ഭര്‍ത്താവ് മുസ്തഫ രാജുമായി പ്രിയാമണി അകന്ന് കഴിയുകയാണെന്നും താരങ്ങള്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നുമൊക്കെയാണ് അഭ്യൂഹങ്ങള്‍. ഇരുവരും രണ്ട് വീടുകളിലേക്ക് താമസം മാറിയെന്നത് മുതല്‍ ആരാധകര്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തെ കഥകളൊക്കെയാണ് പുറത്ത് വരുന്നത്.

  Also Read: തെറ്റിപ്പിരിഞ്ഞ് പോയ കാമുകന്‍ ദേ കൂടെ നില്‍ക്കുന്നു; സുസ്മിതയുടെയും മക്കളുടെയും കൂടെ കാമുകനായ റോഹ്മാനും

  അന്യമതസ്ഥനുമായി 2017 ലായിരുന്നു പ്രിയാമണിയുടെ വിവാഹം. സ്വകാര്യമായ ചടങ്ങില്‍ വച്ച് നടത്തിയ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വലിയ ചര്‍ച്ചയായി. പിന്നീട് പലപ്പോഴും ഭര്‍ത്താവ് മുസ്തഫയും താനും തമ്മിലുള്ള ഐക്യത്തെ കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്ന തലത്തിലേക്ക് നടി എത്തിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. നടിയുടെ കുടുംബജീവിതത്തിലെ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിവാഹമോചനത്തെ കുറിച്ചുള്ള പ്രചരണം നടത്തിയത്.

  Also Read: എന്റെ കല്യാണം കഴിഞ്ഞിട്ടില്ല; ആഗ്രഹിച്ചത് പോലെയുള്ള വിവാഹമായിരുന്നില്ല അന്ന് നടന്നതെന്ന് നടി നിത്യ ദാസ്

  മുസ്തഫയോട് പിരിഞ്ഞ് പ്രിയാമണി താമസം മാറ്റിയെന്നും രണ്ടാളും രണ്ട് വീട്ടിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തകളില്‍ താരദമ്പതിമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അനൗദ്യോഗികമായി പ്രചരിക്കുന്നതാണെന്നും ഇതില്‍ വസ്തുതയൊന്നുമില്ലെന്ന തരത്തിലും അഭ്യൂഹമുണ്ട്. വൈകാതെ താരങ്ങളില്‍ നിന്നും തന്നെ പ്രതികരണമുണ്ടാവുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

  വിവാഹമോചന വാര്‍ത്തകള്‍ വന്നതോടെ പ്രിയാമണി മുന്‍പ് നല്‍കിയ അഭിമുഖങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ വൈറലാവുകയാണ്. ഭര്‍ത്താവായി മുസ്തഫ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. യാത്ര ചെയ്യാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന തനിക്ക് മുസ്തഫ വന്നതിന് ശേഷമാണ് യാത്ര ഇഷ്ടമായി തുടങ്ങിയതെന്നാണ് പ്രിയ പറഞ്ഞത്. ലണ്ടനിലേക്ക് പോയ യാത്രയാണ് ഇപ്പോഴും മനസിലുള്ളതെന്നും എല്ലാ വര്‍ഷവും അവിടേക്ക് പോവാനാണ് ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു.

  ജീവിതപങ്കാളി എന്നാണെങ്കിലും മുസ്തഫ തനിക്കേറ്റവും നല്ല സുഹൃത്താണ്. എല്ലാ കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രിയാമണി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 23 ന് ഇരുവരും വിവാഹിതരായിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. മുന്‍പൊക്കെ വിവാഹ വാര്‍ഷികത്തെ കുറിച്ച് താരങ്ങള്‍ പറയുമായിരുന്നെങ്കിലും ഇത്തവണ അത് കണ്ടില്ല. അതെന്ത് കൊണ്ടാണെന്നുള്ള ചോദ്യവും ഉയരുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുസ്തഫയുടെ കൂടെയുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നില്ല. ഇതെല്ലാം അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

  ഒരു മുസ്ലിമിനെ നടി വിവാഹം കഴിച്ചതെന്താണെന്ന തരത്തില്‍ മുന്‍പ് വിമര്‍ശനങ്ങള്‍ വന്നിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യന്‍ പൗരനെയാണെന്ന് പറഞ്ഞ് നടി വിമര്‍ശകരുടെ വായടപ്പിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നും വന്നവരാണെങ്കിലും കുടുംബ ജീവിതത്തില്‍ അതൊന്നും വലിയ പ്രശ്‌നമായി വന്നിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

  English summary
  Actress Priyamani Words About Love Marriage With Hubby Mustafa Raj Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X