For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ കാമുകനുമായുള്ള ബന്ധം സംസാരവിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല; തുറന്നടിച്ച് നടി രാകുല്‍ പ്രീത് സിംഗ്

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങുന്ന താരസുന്ദരിയാണ് രാകുല്‍ പ്രീത് സിംഗ്. അഭിനയപ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലൂടെയാണ് നടി വെള്ളിത്തിരയില്‍ സജീവമായത്. തെലുങ്ക്, തമിഴ് ഭാഷകളിലൂടെ ജനപ്രീതി നേടിയ രാകുല്‍ പ്രീത് സിംഗ് പിന്നീട് ബോളിവുഡ് സിനിമകളിലും മുന്‍നിര നായികയായി മാറുകയായിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

  അടുത്തിടെയാണ് നടി തന്റെ പ്രണയം ആരാധകരോടും മാധ്യമങ്ങളോടും തുറന്നുപറഞ്ഞത്. ബോളിവുഡിലെ നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയാണ് രാകുലിന്റെ പ്രണയഭാജനം. രാകുലിന്റെ 31-ാം ജന്മദിനത്തില്‍ ജാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രാകുല്‍ രംഗത്ത് വരികയായിരുന്നു. അന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

  ഇപ്പോഴിതാ, ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് മറ്റൊരു കാര്യം കൂടി തുറന്നുപറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയം തങ്ങള്‍ക്കിടയില്‍ സംസാരവിഷയമാക്കുന്നതില്‍ താത്പര്യമില്ലെന്ന് തുറന്നുപറയുകയാണ് താരം. പകരം തന്റെ കരിയറായിരിക്കണം ഏതൊരു സംഭാഷണത്തിന്റെയും കേന്ദ്രബിന്ദുവെന്ന് പറയുകയും ചെയ്യുന്നു.

  'ആരുടെയും വ്യക്തിജീവിതം അവരുടെ ജീവിതത്തിലെ മറ്റെന്തിനെയും പോലെ സാധാരണമാണ്. നമ്മള്‍ അഭിനേതാക്കളല്ലായിരുന്നുവെങ്കില്‍ അത് ഒരു സംസാരവിഷയമായിരിക്കില്ല.' രാകുല്‍ പറയുന്നു.

  റോബിനോട് ബിഗ് ബോസ് ചെയ്തത് കൊടും ചതിയെന്ന് ആരാധകർ

  ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏതൊരു മനുഷ്യനും സ്വാഭാവികമായുണ്ടാകുന്ന വളര്‍ച്ച പോലെയാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് രാകുല്‍ പ്രീത് പറയുന്നു. മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഉണ്ടായതിന് ശേഷം ഒരാളുടെ ജീവിതത്തിലെ മറ്റൊരു പ്രധാന മനുഷ്യനെ പോലെയാണ് ഒരാളുടെ പങ്കാളി.

  ജാക്കിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ കാരണം അത് അത്രത്തോളം മനോഹരമാണെന്ന് കരുതിയത് കൊണ്ടാണ്. അതിനെ കുറിച്ച് എല്ലാവരും അറിയണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി രാകുല്‍ പറയുന്നു.

  അതേസമയം വിവാഹക്കാര്യം പുറത്ത് വന്നതിന് പിന്നാലെ ചില പ്രവചനങ്ങളും രാകുലിനേയും ജാക്കിയേയും കുറിച്ച് വന്നിരുന്നു. ജാക്കിയും രാകുലും വിവാഹം കഴിച്ചാലും വേര്‍പിരിയുമെന്ന മുന്നറിയിപ്പുമായിട്ടാണ് പ്രശസ്തനായൊരു ജ്യോത്സന്‍ രംഗത്തുവന്നത്. ഇരുവരുടെയും ഗ്രഹനിലകള്‍ വിവാഹത്തിന് അനുയോജ്യമല്ലെന്നും വിവാഹനിശ്ചയം നടത്താന്‍ പദ്ധതിയിട്ടാലും അത് മുടങ്ങി പോവുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇനി വിവാഹം കഴിച്ചാലും ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

  ഭര്‍ത്താവിനോട് വഴക്ക് കൂടാനുള്ള ഏക കാരണമിതാണ്; ദേഹത്ത് എത്ര സ്വര്‍ണമുണ്ടെന്നാണ് അവര്‍ നോക്കിയത്, ഐശ്വര്യ ദേവി

  കുടുംബത്തില്‍ ഇരട്ടിസന്തോഷം; നിക്കി ഗല്‍റാണിയുടെ വിവാഹദിനത്തില്‍ ചേച്ചി സഞ്ജന അമ്മയായി

  കന്നഡ ചിത്രമായ ഗില്ലിയിലൂടെ അരങ്ങേറിയ നടി പിന്നീട് തെലുങ്കിലും തമിഴിലുമാണ് സജീവമായത്. ടോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങളുടെയും സിനിമകളില്‍ രാകുല്‍ പ്രീത് അഭിനയിച്ചിട്ടുണ്ട്. പിന്നീട് ബോളിവുഡിലും സജീവമായി നടി. യാരിയന്‍, കിക്ക് 2,ധ്രുവ, യെന്നമോ യേതോ, തീരന്‍, ദേവ്, എന്‍ജികെ, ചെക്ക്, സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍, അറ്റാക്ക് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. അഭിഷേക് ബച്ചനും അജയ് ദേവ് ഗണിനും ഒപ്പം അഭിനയിച്ച റണ്‍വേ 34 ആയിരുന്നു രാകുല്‍ പ്രീതിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  Read more about: rakul preet singh
  English summary
  Actress Rakul Preet Singh opens up about her relationship with Jackky Bhagnani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X