»   »  സജ്ഞയ് ദത്തും നടി രേഖയും രഹസ്യമായി വിവാഹിതരായെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു, സത്യമെന്ത് ?

സജ്ഞയ് ദത്തും നടി രേഖയും രഹസ്യമായി വിവാഹിതരായെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു, സത്യമെന്ത് ?

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്നും ഗോസിപ്പുകള്‍ പലതും പുറത്തു വരാറുണ്ടെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ആരെയും ഒന്ന് ഞെട്ടിക്കും. നടി രേഖ സജ്ഞയ് ദത്തിനെ രഹസ്യമായി വിവാഹം കഴിച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

താരത്തിന്റെ നെറ്റിയില്‍ ഏപ്പോഴും സിന്ദുരം ചാര്‍ത്തിയിരിക്കുന്നതിന് കാരണം ഇതാണെന്നാണ് പറയപ്പെട്ടത് എന്നാല്‍ വാര്‍ത്തയിലെ സത്യം ഇതല്ല.

വാര്‍ത്ത പുറത്ത് എത്തിച്ചത്

ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തറിയിച്ചത് നടിയുടെ ജീവചരിത്രം രചിച്ച യാസീര്‍ ഉസ്മാനാണ്. രേഖ അണ്‍ടേള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തില്‍ യാസീര്‍ ഇങ്ങനെ എഴുതിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.

വാര്‍ത്ത പ്രചരിക്കാനുള്ള കാരണം

1991 ല്‍ രേഖ മുകേഷ് അഗര്‍വാള്‍ എന്ന വ്യവസായിമായി വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷവും താരം നെറ്റിയില്‍ സിന്ദുരം ചാര്‍ത്തിയാണ് നടന്നിരുന്നത്. ഇതാണ് പെട്ടെന്ന് താരം കിംവദന്തികളില്‍ പെട്ടുപോയത്.

യാസീര്‍ ഉസ്മാന്റെ വിശദീകരണം

നടിക്കെതിരെ കിംവദന്തികള്‍ ഉയര്‍ന്നു തുടങ്ങിയതോടെ യാസീര് ഉസ്മാന്‍ വിശദീകരണവുമായി രംഗത്തെത്തി. ആളുകള്‍ ബുക്ക് കൃത്യമായി വായിച്ചിട്ടില്ലെന്നും അതാണ് വാര്‍ത്തക്ക് പിന്നിലെന്നും യാസീര്‍ പറയുന്നു.

രേഖയും സജ്ഞയും

രേഖയും സജ്ഞ്‌യും 1984 ലാണ് സജ്ഞയും രേഖയും ആദ്യമായി സമീന്‍ ആസ്മാന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നത്. 2007 ല്‍ ഓം ശാന്തി ഓം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചതും.

രേഖയും അമിതാഭ് ബച്ചനുമായിട്ടുള്ള ബന്ധം

രേഖയും അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് ആദ്യകാലങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. 1980 കളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരുപാട് ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ യഥാര്‍ത്ഥ ജീവിതത്തിലും താരങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു.

English summary
Biographer Yasser Usman who authored the book 'Rekha – The Untold Story' has an unusual topic which mentions Rekha was secretly married to Sanjay Dutt.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam