»   » സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം താന്‍ സിനിമയിലേക്ക് ഇല്ല എന്ന് പറഞ്ഞപ്പോള്‍ സംവൃതയുടെ തീരുമാനം കുറച്ച് കടുപ്പമുള്ളതായി പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു. എന്തായാലും വിവാഹം ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ജീവിക്കാനായിരുന്നു നടിയുടെ തീരുമാനം. എട്ട് വര്‍ഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു. അതില്‍ ചെറിയ പിഴവുകളൊക്കെ സംഭവിച്ചിരുന്നുവെങ്കിലും, അഭിനയിച്ചത്രയും സിനിമകളില്‍ താന്‍ സംതൃപതയാണെന്നും സംവൃത പറഞ്ഞിരുന്നു.

മലയാളികളുടെ പ്രിയനടി സംവൃതയുടെ ഫോട്ടോസ് കാണാം

ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവ് അഖിലും ചേര്‍ന്ന് പുതിയ ബിസിനസ്സ് തുടങ്ങാനുള്ള തിരക്കിലാണ് സംവൃത. എന്നാല്‍ നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമയിലേക്ക് തിരിച്ച് വരാനും സംവൃതയ്ക്ക് താല്പര്യമുണ്ടന്ന് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത അഭിനയരംഗത്ത് എത്തുന്നത്. നേരത്തെ രഞ്ജിത്തിന്റെ നന്ദനത്തില്‍ ബാലമണി എന്ന കഥപാത്രത്തെ അവതരിപ്പിക്കാന്‍ സംവൃതയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ ഓഫര്‍ താരം നിരസിക്കുകയായിരുന്നു.

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

എട്ട് വര്‍ഷത്തെ സിനിമാ കരിയറില്‍ മുന്‍നിരതാരങ്ങള്‍ക്കൊപ്പവും സംവൃത അഭിനയിച്ചിട്ടുണ്ട്.

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 101 വെഡ്ഡിങ്‌സിലാണ് സംവൃത ഒടുവില്‍ അഭിനയിച്ചത്.

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

വിവാഹ ശേഷം സിനിമയില്‍ എന്ന് ബ്രേക്ക് എടുക്കും. ഭാവിയില്‍ ചിലപ്പോള്‍ തിരിച്ച് വന്നേക്കുമെന്നായിരുന്നു സംവൃത പറഞ്ഞിരുന്നത്.

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

ഭാര്‍ത്താവ് അഖിലിന്റെ കൂടെ അമേരിക്കയിലാണ് ഇപ്പോള്‍ താരം. അവിടെ സിലിക്കണ്‍ വാലിയില്‍ സിഡ്‌നി ബേസ് കമ്പിനിയുടെ ഗെയിംമിങ് വിഭാഗത്തിലാണ് അഖില്‍ ജോലി നോക്കുന്നത്.

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

സംവൃതയും അഖിലും ചേര്‍ന്ന് അമേരിക്കയില്‍ ഒരു പുതിയ കമ്പിനി തുടങ്ങാന്‍ ഒരുങ്ങുകയാണത്രേ.

സംവൃത സുനില്‍ തിരിച്ചു വരുന്നു, ഈ വാര്‍ത്തകള്‍ ശരിയോ?

നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയരംഗത്തേക്ക് തിരിച്ച് വരാന്‍ തയ്യാറാണെന്ന് സംവൃത പറയുന്നു.

English summary
Actress Samvritha Sunil coming back.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam