»   » ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

Posted By:
Subscribe to Filmibeat Malayalam

ഒരാള്‍ മാത്രം, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങിയ സിനികളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ശ്രുതി ഇപ്പോള്‍ വലിയൊരു വിവാദത്തിലാണ്. നടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് ഗോസ്സിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍. എന്നാല്‍ ആത്മഹ്യക്ക് ശ്രമിക്കാന്‍ മാത്രം ഭീരുവല്ല താനെന്ന് ശ്രുതി പ്രതികരിച്ചു.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബാംഗ്ലൂരിനടുത്തുള്ള ഒരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ശ്രുതി. വ്യക്തിപരമായി ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്ന ശ്രുതി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പാപ്പരാസികള്‍ ഉറപ്പിച്ചു.

വിവാഹ ജീവിതം എന്നും കലുഷിതമായിരുന്നു ശ്രുതിക്ക്. ആദ്യ ഭര്‍ത്താവിനെ പിരിഞ്ഞ് മാധ്യമപ്രവര്‍ത്തകനായ ചന്ദ്രചൂഡ ചക്രവര്‍ത്തിയെ വിവാഹം കഴിച്ചിട്ട് അധിക നാളായിട്ടില്ല. അപ്പോഴേക്കും വിവാഹം കോടതി കയറി. ചക്രവര്‍ത്തിയുടെ ആദ്യ ഭാര്യ മഞ്ജുളയാണ് പരാതിക്കാരി. തന്നോട് വിവാഹമോചനം തേടാതെയാണ് ചക്രവര്‍ത്തി ശ്രുതിയെ വിവാഹം കഴിച്ചതെന്നും അതുകൊണ്ട് അവരുടെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്നുമാണ് മഞ്ജുളയുടെ വാദം.

കാര്യങ്ങള്‍ ഈ സ്ഥിതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് ശ്രുതി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആസ്പത്രിയിലാകുന്നത്. എന്തായാലും വിഷവുമായി ബന്ധപ്പെട്ടതാണല്ലോ, അപ്പോള്‍ ആത്മഹത്യാ ശ്രമമെന്ന് ആളുകള്‍ ഉറപ്പിക്കുകയും ചെയ്തു. ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് താനിപ്പോള്‍ ഉള്ളതെങ്കിലും ആത്മഹത്യ ചെയ്യാന്‍മാത്രം ഭീരുവല്ലെന്ന് ശ്രുതി ആവര്‍ത്തിച്ചു.

ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

''ഞാന്‍ ഷിര്‍ദ്ദിയിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തിയതായിരുന്നു. തിരിച്ച് ബാംഗ്ലൂരിലേക്ക് വരുന്നതിനിടെ കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായത്'-ആത്മഹത്യ ശ്രമത്തെക്കുറിച്ചുള്ള ശ്രുതിയുടെ പ്രതികരണം

ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

ലോകം മുഴുവന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ പോലും അതില്‍ ഏറ്റവും ഒടുവിലത്തെ ആളായിരുക്കും താനെന്നാണ് ശ്രുതിയുടെ നിലപാട്. 13-ാം വയസ്സില്‍ അഭിനയം തുടങ്ങിയ താന്‍ ജീവിതത്തില്‍ പല പ്രതസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.

ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

മറ്റ് നടിമാരോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ അനുഭവിച്ച പ്രതിസന്ധികള്‍ എത്ര വലുതാണെന്ന് മനസ്സിലാകുമെന്നാണ് ശ്രുതി പറയുന്നത്. എന്തായാലും മറ്റുള്ളവരേക്കാള്‍ നന്നായി അത്തരം പ്രതിസന്ധികളെ താന്‍ മറികടന്നിട്ടുണ്ടെന്ന് തന്നെയാണ് ശ്രുതിയുടെ വിശ്വാസം.

ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

ഇപ്പോഴത്തെ ഭര്‍ത്താവ് ചന്ദ്രചൂഡ ചക്രവര്‍ത്തിക്കൊപ്പം 2013 ജൂലായ് 20 ന് കോടതിയിലെത്തിയ പറ്റൂ എന്ന് പറഞ്ഞ് നോട്ടീസ് കൈപ്പറ്റിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ചക്രവര്‍ത്തിയുടെ ആദ്യ ഭാര്യ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

ആത്മഹത്യചെയ്യാന്‍ മാത്രം ഭീരുവല്ലെന്ന് ശ്രുതി

ശ്രുതി ആദ്യ വിവാഹം കഴിക്കുന്നത് എസ് മഹേന്ദറിനെയായിരുന്നു. 13 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് 2011 ല്‍ വിവാഹ മോചനത്തോടെ വിരാമമായി. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു പെണ്‍കുട്ടിയുണ്ട്.

English summary
Actress Shruthi was recently admitted to a private hospital in Basaveshwara Nagar, Bangalore, due to food poisoning. Her being admitted to the hospital made media and gossip mongers to speculate that the actress tried to commit suicide because of troubles in her personal life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam