»   » എവിടെപ്പോയാലും പാചകക്കാരനെയും കൂടെക്കൊണ്ടു പോവുന്ന തെന്നിന്ത്യന്‍ താരറാണി ??

എവിടെപ്പോയാലും പാചകക്കാരനെയും കൂടെക്കൊണ്ടു പോവുന്ന തെന്നിന്ത്യന്‍ താരറാണി ??

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളെല്ലാം ഉറപ്പു വരുത്തേണ്ട ജോലി അതത് പ്രൊഡക്ഷന്‍ ടീമിനാണ്. ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനായി ഒരു കൂട്ടം ആള്‍ക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. താരങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും മികച്ച സൗകര്യങ്ങള്‍ അതത് ടീം ചെയ്യാറുണ്ട്. എന്നാല്‍ എവിടെ പോയാലും സ്വന്തം പാചക്കാരനെയും കൊണ്ടു പോവുന്നൊരു താരമുണ്ട് സിനിമയില്‍. തെലുങ്കിലും തമിഴിലും വെന്നിക്കൊടി പാറിച്ച പ്രേക്ഷകരുടെ പ്രിയ അഭിനേത്രി തമന്ന. പോവുന്നിടത്തെല്ലാം താരം തന്റെ കുക്കിനേയും കൊണ്ടു പോവും.

മുന്‍നിര താരറാണിമാരിലൊരാളായതിനാല്‍ത്തന്നെ സ്റ്റാര്‍ ഹോട്ടല്‍ താമസവും ഭക്ഷണവും എവിടെപ്പോയാലും താരത്തെ തേടിയെത്താറുണ്ട്. എന്നാല്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചാലും സ്വന്തം പാചകക്കാരന്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രമേ തമന്ന കഴിക്കൂവെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചാലും ഭക്ഷണം സ്വയം ഉണ്ടാക്കും

സ്റ്റാര്‍ ഹോട്ടലിലാണ് താമസമെങ്കിലും അവിടുത്തെ ഭക്ഷണമൊന്നും തെന്നിന്ത്യന്‍ താരറാണിയായ തമന്ന കഴിക്കില്ല. സ്വന്തം പാചക്കാരനെ കൂടെ ഗകൊണ്ടു നടക്കുന്നത് തന്നെ ഇതില്‍ നിന്നും മാറ്റം വരുത്താനാണ്.

ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്

ലൊക്കേഷന്‍ ഭക്ഷണം കഴിച്ച് പല തവണ അസുഖം ബാധിച്ചു. ശരീരഭാരവും കൂടി. ഇതിനെത്തുടര്‍ന്നാണ് താരം ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ബാഹുബലി 2 റിലീസിനായി കാത്തിരിക്കുന്നു

ബ്ഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് തമന്നയും. അവന്തിക എന്ന പോരാളിയായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ച വെച്ചതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

മേക്കപ്പിലാതെയും അഭിനയിക്കും

ബാഹുബലിക്ക് ശേഷം നിരവധി ചിത്രങ്ങളുമായി തമന്ന തിരക്കിലാണ്. വാശു ഭാഗ്നാനി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയായി വേഷമിടുന്നത് തമന്നയാണ്. മേക്കപ്പില്ലാതെയാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് തമന്ന വ്യക്തമാക്കിയിരുന്നു.

English summary
Thamanna never eat food from location or hotel, here is the reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam