»   » അജിത്തിന് നയന്‍താര നല്‍കുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും!

അജിത്തിന് നയന്‍താര നല്‍കുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും!

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ സൂപ്പര്‍ ലേഡി നയന്‍താര അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തേക്കും പരീക്ഷണങ്ങളുമായി ഇറങ്ങുന്ന വാര്‍ത്തകള്‍ മാസങ്ങള്‍ക്ക് മുമ്പേ വന്നു തുടങ്ങിയതാണ്.

നയന്‍താരയുടെ പുതിയ സാരി തരംഗമാകുന്നു; മമ്മൂട്ടിയുടെ അസുഖം നയന്‍താരയ്ക്കുമുണ്ടോ...?

നയന്‍താരയുടെ കാമുകന്‍ എന്ന് പൊതുവെ പറഞ്ഞു കേള്‍ക്കുന്ന വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നയന്‍ നിര്‍മാതാവിന്റെ മേലാങ്കി അണിയുന്നത്.

 nayanthara-ajith

ചിത്രത്തില്‍ തല അജിത്താണ് നായകന്‍. നയന്‍താരയുടെ നിര്‍മാണ സംരംഭമായ ചിത്രത്തില്‍ അഭിനയിക്കുന്നതിന് അജിത്തിന് നടി കൊടുക്കുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് ആരാധകര്‍, ഒരു കോടി രൂപ!!. അജിത്തിന്റെ കരിയറില്‍ ഇതുവരെ ഇത്രയും വലിയ തുക ലഭിച്ചിട്ടില്ല.

2018 വരെ അജിത്തിന് തിരക്കോട് തിരക്കാണ്. ഈ സാഹചര്യത്തിലാണ് നയനും വിഘ്‌നേശും തങ്ങളുടെ പുതിയ ചിത്രത്തിന് വേണ്ടി അജിത്തിനെ സമീപിയ്ക്കുന്നത്. ഡേറ്റില്ല എന്ന് പറഞ്ഞപ്പോഴാണത്രെ ഇത്രയും വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തത്.

40 ദിവസത്തെ കാള്‍ഷീറ്റ് അജിത്ത് നല്‍കിയത്രെ.ഇതിന് പുറമെ, എന്തെങ്കിലും കാരണവശാല്‍ ഷൂട്ടിങ് ഒന്നോ രണ്ടോ ദിവസം നീണ്ടു പോയാല്‍ അതിന് പ്രത്യേകം കാശ് തരാനും തയ്യാറാണെന്ന് നയന്‍താര പറഞ്ഞു എന്നാണ് കേട്ടത്.

English summary
There have been rumours doing the rounds that the lady Superstar Nayanthara will turn producer soon for a movie which will be directed by her friend Vignesh Shivan. Now, as per the latest update on Kollywood entertainment portals, the duo have approached Thala Ajith to play the lead role in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam