»   » ആ വിവാഹം നടക്കില്ല!!! മകന്റെ വിവാഹത്തേക്കുറിച്ച് നാഗാര്‍ജുന!!!

ആ വിവാഹം നടക്കില്ല!!! മകന്റെ വിവാഹത്തേക്കുറിച്ച് നാഗാര്‍ജുന!!!

Posted By: Karthi
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയിലെ താര കുടുംബമാണ് നാഗാര്‍ജുനയുടേത്. താര കുടുംബത്തിലെ വിവാഹമാണ് ഇപ്പോള്‍ ടോളിവുഡിലെ സംസാരവിഷയം. എന്നാല്‍ മകന്റെ വിവാഹം റദ്ദാക്കിയെന്ന് നാഗാര്‍ജുന അറിയിച്ചതായാണ് പുതിയ വിവരം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാഗര്‍ജുന-അമല ദമ്പതികളുടെ മകനും യുവനടനുമായ അഖില്‍ അക്കിനേനിയുടെ വിവാഹമാണ് റദ്ദാക്കിയത്. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് കുടുംബം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അഖിലും ശ്രിയ ഭുപാലും തമ്മിലുള്ള വിവാഹ നിശ്ചയം.   പ്രമുഖ വ്യവസായി ജിവികെ റെഡ്ഡിയുടെ ചെറുമകളാണ് ശ്രിയ.

രണ്ട് വര്‍ഷം മുമ്പാണ് അഖില്‍ ശ്രിയയുമായി പരിചയത്തിലാകുന്നത്. ഡിസംബറില്‍ വിവാഹ നിശ്ചയം കഴിഞ്ഞ് ഇരുവരുടേയും വിവാഹം മെയ് മാസം നടത്താനിരുന്നതായിരുന്നു. ഇറ്റലിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നത്.

തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ കുടംബവും വ്യവസായ കുടുംബവും ഒന്നിക്കുന്ന ഈ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലായിരുന്നു. റോമില്‍ വച്ച് വിവാഹം നടത്താനായിരുന്നു പദ്ധിതിയിട്ടിരുന്നത്. സിനിമ-വ്യവസായ മേഖലകളില്‍ നിന്നായി 700 ഓളം അതിഥികളെ ക്ഷണിച്ചിരുന്നു. ഇവര്‍ക്കുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്തിരുന്നു.

വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളെ വിവാഹം റദ്ദാക്കിയ കാര്യം അറിയിക്കുകയായിരുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് അവരോടും വ്യക്തമാക്കിയിട്ടില്ല. യാത്രാ ടിക്കറ്റുകളും ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള അറിയിപ്പാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് അതിഥികള്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് അതിഥികളെ അറിയിച്ചത്.

ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ ശ്രിയ ഒരു ഫിലിം മാസികയുടെ ഔദ്യോഗിക കോസ്റ്റിയൂം ഡിസൈനറാണ്. കൂടാതെ കാജല്‍ അഗര്‍വാള്‍, ശ്രിയ ശരണ്‍, ശ്രദ്ധ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ നായികമാര്‍ക്കായും ശ്രിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. 2015ല്‍ സിനിമയിലെത്തിയ അഖില്‍ അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

നാഗര്‍ജുനയുടെ മൂത്ത പുത്രനായ നാഗചൈതന്യ നടി സാമന്ത റുത് പ്രഭുവും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരിയല്‍ കഴിഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും. ഇരുവരും തമ്മില്‍ നാളുകള്‍ നീണ്ടു നിന്ന പ്രണയത്തിനാണ് ഇതിലൂടെ സാഫല്യമായത്. അക്കിനേനി കുടുംബം നിര്‍മിച്ച് നാഗേശ്വരറാവുവും നാഗാര്‍ജുനയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നാഗചൈതന്യയുടെ നായിക സാമന്തയായിരുന്നു. ചിത്രത്തിന്‍ അഖില്‍ അതിഥി താരമായി എത്തിയിരുന്നു.

English summary
Their destination wedding in Italy was planned for May. Guests have been informed and have been asked not to make reservations. Akhil and Shriya were dating for 2 years before they got engaged.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam