For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശവുമായി രജനീകാന്ത്; രോഷത്തിൽ പ്രതികരിച്ച ആരാധകർ

  |

  ഇന്ത്യൻ സിനിമയിൽ ​ഗ്ലാമറസ് നടിയായി ഒരു കാലത്ത് തിളങ്ങിയ താരമാണ് സിൽക് സ്മിത. 80 കളിൽ തരം​ഗം സൃഷ്ടിച്ച നടി അക്കാലത്ത് നിരവധി ഡാൻസ് നമ്പറുകളിലും അഭിനയിച്ചു. 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സിൽക് എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

  ശേഷം പേരിനൊപ്പം സിൽക്ക് എന്ന് കൂടി ചേർത്ത് സിൽക് സ്മിത എന്ന പേരിൽ നടി അറിയപ്പെട്ടു. ​സിനിമകളിലെ സെക്സ് സിംബലായി മാറിയ സ്മിതയെ തേടി പിന്നീട് നിരന്തരം ഇത്തരം വേഷങ്ങളെത്തി. നീണ്ട 17 വർഷക്കാലം സിൽക് സ്മിത ​ഗ്ലാമറസ് നടിയായി സിനിമാ ലോകത്ത് നിറഞ്ഞു നിന്നു.

  മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിൽ സിൽക് സ്മിത വേഷമിട്ടു. 1996 സെപ്റ്റംബർ 23 നാണ് ചെന്നെെയിലെ ഒരു അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ നടിയെ കണ്ടെത്തിയത്. വ്യക്തി ജീവിതത്തിൽ തുടരെ തിരിച്ചടികൾ നേരിട്ട നടി സാമ്പത്തികമായും അക്കാലത്ത് തകർന്നിരുന്നു. ഇതാണ് മരണത്തിന് കാരണം ആയതെന്നാണ് സൂചന. സിൽക് സ്മിതയുടെ മരണം സംബന്ധിച്ച് ഇന്നും ദുരൂഹതകൾ ഏറെയാണ്.

  Also Read: അച്ഛന്റെ മോഡുലേഷനാണ് ഞാൻ പിന്തുടരുന്നത്, എന്റെ ശബ്‌ദത്തെ കളിയാക്കുന്നവരുമുണ്ട്; ഷോബി തിലകൻ പറയുന്നു

  രണ്ട് പതിറ്റാണ്ടിനിപ്പുറവും സിൽക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചർച്ചകൾ ഉയരാറുണ്ട്. സിൽക് സ്മിതയുടെ പേരിൽ 80 കളിൽ നിരവധി ​ഗോസിപ്പുകളും സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു. ഇതിലൊന്നായിരുന്നു നടൻ രജനീകാന്തും സിൽക് സ്മിതയും തമ്മിലുണ്ടായിരുന്ന ബന്ധം.

  തങ്കമകൻ, പായുംപുലി, ജീത് ഹമാര, സിവപ്പു സൂര്യൻ എന്നീ സിനിമകളിൽ സ്മിതയും രജനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഒരുമിച്ച ഭിനയിച്ച ഒരു ഹോട്ട് ഡാൻസ് നമ്പറും അന്ന് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് സിൽക്-രജനി ​ഗോസിപ്പ് പ്രചരിച്ചത്.

  Also Read: സാന്ത്വനം വീട്ടിലെ ദേവിക്കും ശിവനും ലഭിച്ച അംഗീകാരം! പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

  സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശമായിരുന്നത്രെ രജനീകാന്തിന്. ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും വാർത്തകൾ പരന്നു. എന്നാൽ ഇതിനോടൊന്നും താരങ്ങൾ അന്ന് പ്രതികരിച്ചില്ല. വർഷങ്ങൾക്കിപ്പുറം രജനികാന്ത് സൂപ്പർ സ്റ്റാറായി. 90 കളോടെ സിൽക് സ്മിതയ്ക്ക് കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ടു. സെക്സ് സിംബൽ റോളുകളിൽ കുടങ്ങിയ നടിക്ക് നല്ല സിനിമകൾ ലഭിക്കാതെയായി. ഇതിനിടെ സാമ്പത്തിക പ്രശ്നങ്ങളും സിൽകിന് വന്നു. ഇതോടെയാണ് നടി 1996 ൽ ആത്മഹത്യ ചെയ്തത്.

  Also Read:നാട്ടിലെ ആഘോഷങ്ങൾ അദ്ദേഹം ഉത്സവമാക്കിയിരുന്നു, ശ്രീലങ്കയിൽ വരെ ആരാധകർ; മണിയെ കുറിച്ച് സാജൻ പള്ളുരുത്തി

  Recommended Video

  Silk Smitha Death Anniversary: A Look At The Journey Of The Actress

  2011 ലിറങ്ങിയ ഡേർട്ടി പിക്ചർ എന്ന സിനിമ സിൽക് സ്മിതയുടെ ജീവിത കഥയെ ആസ്പദമാക്കിയായിരുന്നു. ഈ സിനിമയിൽ ഒരു സൂപ്പർ താരവുമായി സിൽക് സ്മിത പ്രണയത്തിലാവുന്നത് കാണിച്ചിട്ടുണ്ടായിരുന്നു. നസ്റുദീൻ ഷാ അവതരിപ്പിച്ച ഈ കഥാപാത്രം യഥാർത്ഥത്തിൽ രജനീകാന്ത് ആണെന്ന് അന്ന് അഭ്യൂഹങ്ങളും ഉണ്ടായി.

  രജനി ആരാധകർ ഇതിനെതിരെ രം​ഗത്ത് വരികയും ചെയ്തു. എന്നാൽ സിനിമയുടെ നിർമാതാക്കൾ വിഷയത്തിൽ വ്യക്തത വരുത്തി. രജനികാന്തിന്റെ ചെറുപ്പ കാലത്താണ് അദ്ദേഹം സ്മിതയോടൊപ്പം അഭിനയിച്ചത്. സിനിമയിൽ കാണിച്ചിരിക്കുന്നത് പ്രായമായ ഒരു സൂപ്പർ സ്റ്റാറെ ആണെന്നും രജനീകാന്ത് അല്ലെന്നുമായിരുന്നു വിശദീകരണം.

  Read more about: rajanikanth silk smitha
  English summary
  alleged relationship between Rajnikanth and late actress silk smitha; here is what happened
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X