»   » അഭിനയത്തിനിടെ സെല്‍ഫി, നായികമാരോട് അല്ലു അര്‍ജ്ജുന്‍ പൊട്ടിത്തെറിച്ചു, സെറ്റിലുള്ളവര്‍ ഞെട്ടി!

അഭിനയത്തിനിടെ സെല്‍ഫി, നായികമാരോട് അല്ലു അര്‍ജ്ജുന്‍ പൊട്ടിത്തെറിച്ചു, സെറ്റിലുള്ളവര്‍ ഞെട്ടി!

Posted By: Rohini
Subscribe to Filmibeat Malayalam

തെലുങ്കിലെ യുവസൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍ മലയാളികളുടെ മല്ലു അര്‍ജ്ജുനാണ്. നടന്റെ മൊഴിമാറ്റ ചിത്രങ്ങള്‍ക്കെല്ലാം മലയാളത്തില്‍ മികച്ച സ്വീകരണം ലഭിക്കാറുണ്ട്. സിനിമകളിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ എല്ലാത്തിനെയും വളരെ ശാന്തമായി സമീപിയ്ക്കുന്ന ആളാണ് യഥാര്‍ത്ഥ ജീവിതത്തിലും അല്ലു.

ഡിക്യു ഫാന്‍ ആണോ എന്ന് ചോദ്യത്തിന് അല്ലു അര്‍ജുന്റെ മറുപടി, ഞാനൊരാളെ മാത്രമേ ആരാധിക്കുന്നുള്ളൂ

എന്നാല്‍ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് അല്ലു അര്‍ജ്ജുന്റെ ക്ഷമ നശിച്ചു. പരിസരം മറന്ന് അല്ലു അര്‍ജ്ജുന്‍ ദേഷ്യപ്പെട്ടു. പ്രതീക്ഷിക്കാതെ അല്ലു ദേഷ്യപ്പെട്ടത് കണ്ട് സെറ്റിലുള്ളവരെല്ലാം ഞെട്ടി. എന്തായിരുന്നു സംഭവം?

ഡിജെയുടെ സെറ്റില്‍

ദുവാദ ജഗന്നാഥം (ഡിജെ) എന്ന ചിത്രത്തിലാണ് അല്ലു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഹാരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെജ്‌ഡെയാണ് അല്ലുവിന്റെ നായിക. അല്ലു വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്

മോഡല്‍ രംഗത്ത് നിന്നും എത്തിയവര്‍

ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മോഡലിങ് രംഗത്ത് നിന്നും ചില നായികമാര്‍ എത്തുന്നുണ്ട്. ഡാന്‍സ് രംഗം മാത്രമേ ഇവര്‍ക്കുള്ളൂ. എന്നാല്‍ ചിത്രീകരണത്തിനിടെ നടിമാര്‍ സെല്‍ഫി എടുക്കാന്‍ തുടങ്ങിയതോടെയാണ് അല്ലവിന് ദേഷ്യം വന്നത്.

തിരിഞ്ഞാല്‍ സെല്‍ഫി

ചിത്രീകരണത്തിനിടെ മോഡല്‍സ് സെല്‍ഫി എടുക്കാന്‍ തുടങ്ങി. കുറേ സമയം അല്ലു അര്‍ജ്ജുന്‍ ക്ഷമിച്ചു നിന്നു. എന്നാല്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നപ്പോഴാണ് നടന്റെ നിയന്ത്രണം വിട്ടത്. പരിസരം മറന്ന് നടന്‍ പൊട്ടിത്തെറിച്ചുവത്രെ.

സെറ്റ് ഞെട്ടി, ഫോട്ടോ നിരോധിച്ചു

പൊതുവെ ശാന്ത സ്വഭാവക്കാരനായ അല്ലു ദേഷ്യപ്പെട്ടത് കണ്ടപ്പോള്‍ സെറ്റിലുള്ള എല്ലാവരും ഞെട്ടി. ഷൂട്ടിങ് തീരുവോളം സെറ്റില്‍ ഫോട്ടോ എടുക്കുന്നത് നിയന്ത്രിക്കണം എന്ന് അല്ലു ആവശ്യപ്പെട്ടു. അത് പ്രകാരം ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫോട്ടോയ്ക്ക് മാത്രമല്ല, ഫോണിനും നിയന്ത്രണമേര്‍പ്പെടുത്തിയത്രെ.

English summary
Reportedly, Tollywood actor Allu Arjun has warned some female models on the sets of his upcoming Telugu film 'Duvvada Jagannadham' (DJ), directed by Harish Shankar. The models were roped in to shoot for a sangeet dance scene in the movie. The Bunny actor lost his cool when the models went into frenzy by clicking unending selfies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam