»   » മാനേജറെ മാറ്റിയും അമല റെക്കോര്‍ഡിടും?

മാനേജറെ മാറ്റിയും അമല റെക്കോര്‍ഡിടും?

Posted By:
Subscribe to Filmibeat Malayalam
Amala Paul
മാനേജര്‍മാരെ ഒഴിവാക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തു വന്ന തെന്നിന്ത്യന്‍ താരം അമല പോള്‍ ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിനരികെയാണ്. ഇടയ്ക്കിടെ തന്റെ മാനേജര്‍മാരെ മാറ്റുക എന്നതാണ് അമലയുടെ രീതി. ഇതുവരെ എട്ടു മാനേജര്‍മാരെ മാറ്റിയ നടി ഇപ്പോള്‍ ഒന്‍പതാമത്തെ മാനേജറെ നിയമിച്ചിരിക്കുകയാണത്രേ. ഇങ്ങനെ പോയാല്‍ ഏറ്റവും കൂടുതല്‍ തവണ മാനേജര്‍മാരെ മാറ്റിയ നടി എന്നൊരു റെക്കോര്‍ഡ് നടിയുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന് സിനിമാലോകത്തുള്ളവര്‍ പറയുന്നു.

എല്ലാ മാനേജര്‍മാരോടും അമലയ്ക്ക് ഒന്നേ പറയാനുള്ളൂ. തന്നെ പറ്റി മോശമായ വാര്‍ത്തകളൊന്നും വരാന്‍ പാടില്ല. നല്ല രാശിയുള്ള നടി, ഏറ്റവും ബിസിയായ നടി, ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി എന്നിങ്ങനെയുള്ള വിശേഷണങ്ങളോടു കൂടിയ വാര്‍ത്തകള്‍ മാത്രമേ തന്നെ പറ്റി വരാന്‍ പാടുള്ളൂ.

ഗോസിപ്പുകളോ നെഗറ്റീവായ വാര്‍ത്തകളോ വന്നാല്‍ റണ്‍ ബേബി റണ്ണിലെ '' പറ്റില്ലെങ്കില്‍ കളഞ്ഞിട്ടു പോടെ'' എന്ന ഡയലോഗാണത്രേ അമല മാനേജര്‍മാരോടും പറയാറുള്ളത്. ഇങ്ങനെ പോയാല്‍ മാനേജര്‍മാരുടെ എണ്ണം രണ്ടക്കത്തില്‍ നില്‍ക്കുമോ എന്നാണത്രേ സിനിമാലോകത്തെ ചിലരുടെ സംശയം.

English summary

 Amala Paul who has come out against the Producer's Association's opposition to stars keeping managers, now appointed a new manager.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam