»   » തുണിയുടെ നീളം കുറഞ്ഞാലെന്താ, സമ്മര്‍ ഫോട്ടോ ഷൂട്ടില്‍ തിളങ്ങി അമല പോള്‍, വിഡിയോ കാണാം!!

തുണിയുടെ നീളം കുറഞ്ഞാലെന്താ, സമ്മര്‍ ഫോട്ടോ ഷൂട്ടില്‍ തിളങ്ങി അമല പോള്‍, വിഡിയോ കാണാം!!

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധായകന്‍ എഎല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിനു ശേഷം കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് അമല പോള്‍. ഗ്ലാമറസ് നായികയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രമുഖ ലൈഫ് സ്റ്റൈല്‍ മാഗസിനായ ജെഎഫ് ഡബ്യുവിന്റെ സമ്മര്‍ സ്‌പെഷല്‍ ഫോട്ടോ ഷൂട്ടില്‍ ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് അമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫേസ് ബുക്കിലൂടെ ഫോട്ട് ഷൂട്ട് വിഡിയോ താരം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

വിവാഹ മോചനത്തിനു ശേഷം കൂടുതല്‍ ഗ്ലാമറസായി

സംവിധായകന്‍ എഎല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കെത്തിയത്. ചെയ്യുന്നതെല്ലാം ഗ്ലാമര്‍ റോളുകളായതിനാല്‍ത്തന്നെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യാറുണ്ട്. പ്രമുഖ ലൈഫ് സ്റ്റൈല്‍ മാഗസിന് വേണ്ടി ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബ്യൂട്ടി സീക്രട്ട്സും വെളിപ്പെടുത്തി

സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തന്‍റെ ബ്യൂട്ടി സീക്രട്സിനെക്കുറിച്ചും വിഡിയോയില്‍ അമല വിവരിക്കുന്നുണ്ട്. വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

വിവാഹ തീരുമാനം തെറ്റിപ്പോയി, വേര്‍പിരിഞ്ഞതിനെക്കുറിച്ച്

ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ ഇരുവരും വ്യത്യസ്തരായിരുന്നു. സിനിമയിലെ വളര്‍ച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധ്യാന്യം നല്‍കിയിരുന്നതെന്നും അമല പോള്‍ പറഞ്ഞു. വിവാഹ മോചനത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

കാഴ്ചകള്‍ ഒന്നാണെങ്കിലും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്

ജീവിതം സുന്ദരമാണെന്ന കരുതുന്ന ഒരാളാണ് താന്‍. അത് കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അമലയുടെ കാഴ്ചപ്പാടിന് വിഘാതം സംഭവിക്കുമെന്ന ഘട്ടത്തിലാണ് താരം സ്വതന്ത്രയായത്. നല്ല പങ്കാളികള്‍ എന്നാല്‍ ഒരു യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കാന്‍ കഴിയുന്നവരാകണം. പക്ഷേ പലപ്പോഴും അതിന് കഴിഞ്ഞില്ലെന്നും അമല പറയുന്നു.

24 കാരിയുടെ എടുത്തുചാട്ടം

24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഏറെ വിശാലമായിരുന്നു.വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയിരുന്നുവെന്ന് മുന്‍പും അമല പോള്‍ പറഞ്ഞിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നുവെങ്കില്‍ പിരിയേണ്ടി വരില്ലായിരുന്നു. നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് അമല പറയുന്നു.

ഫോട്ടോ ഷൂട്ട് കാണാം

English summary
Amala Paul latest photoshoot getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam