Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
മണിരത്നത്തിന്റെ സ്വപ്ന സിനിമയോട് നോ പറഞ്ഞ് അമല പോള്‍! നിരസിക്കാന്‍ കാരണം ഇതാണെന്ന് താരം!
പ്രഖ്യാപനവേള മുതലേ മണിരത്നത്തിന്റെ സിനിമ വാര്‍ത്തയാവാറുണ്ട്. സിനിമാലോകവും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന സിനിമകളിലൊന്നാണ് പൊന്നിയിന്‍ സെല്വന്. തന്റെ സ്വപ്ന സിനിമയെന്നാണ് മണിരത്നം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
ഭാഷാഭേദമന്യേ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വിക്രമും ഐശ്വര്യ റായിയുമാണ് നായികനായകന്മാരായെത്തുന്നത്. കാര്‍ത്തി, ജയം രവി, കീര്‍ത്തി സുരേഷ്, ജയറാം, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു.
മറിമായത്തിന്റെ ആത്മാവ് ഇവരാണ്! വ്യത്യസ്തമാകുന്നത് ഇക്കാരണങ്ങളാല്‍! കുറിപ്പ് പങ്കുവെച്ച് സ്നേഹ
അമല പോളും പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അമല പോളിന്റെ അസാമാന്യ പ്രകടനത്തിനായി കാത്തിരുന്നവരാകട്ടെ ഈ തീരുമാനം അറിഞ്ഞതിന്റെ നിരാശയിലാണ്.

എല്ലാ സിനിമയിലും അഭിനയിക്കാന്‍ എല്ലാവര്ക്കും കഴിയില്ല. പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് തോന്നി. അനുയോജ്യമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങുന്നതില്‍ താല്പര്യമില്ല. മണിരത്നത്തിനൊപ്പം മറ്റൊരു ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അമല പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. വിവാഹത്തെത്തുടര്‍ന്നുള്ള ഇടവേളയിലാണോ താരമെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മണിരത്നം ചിത്രത്തിലെ അവസരത്തിനായി കാത്തിരിക്കുന്നവരും ഇതേക്കുറിച്ച് അറിഞ്ഞ് ഞെട്ടിയിരുന്നു.
അമ്മ അംഗങ്ങള്‍ക്കായി മോഹന്‍ലാലിന്റെ ശബ്ദ സന്ദേശം! ഏതാവശ്യത്തിനും സംഘടന ഒപ്പമുണ്ടാവും!
മണിരത്നത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനാവുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഐശ്വര്യ റായി എത്തിയത്. സിനിമയുടെ ഡീറ്റെയ്ല്ഡ് സ്ക്രിപ്റ്റ് വായിച്ചിരുന്നുവെന്നും അതോടെ തന്റെ ആകാംക്ഷ ഇരട്ടിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നന്ദിനിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
വിനീതിന്റേയും ദിവ്യയുടേയും പ്രണയകഥയാണോ പ്രണവിന്റെ ഹൃദയം? സംവിധായകന്റെ മറുപടി ഇങ്ങനെ!
ചിത്രത്തിന് വേണ്ടിയാണ് താന്‍ മുടി നീട്ടി വളര്‍ത്തുന്നതെന്നായിരുന്നു വിക്രം പറഞ്ഞത്. മകന്റെ ആദ്യ സിനിമയായ ആദിത്യ വര്‍മയുടെ പ്രമോഷന് വേണ്ടി കേരളത്തിലേക്ക് എത്തിയപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ബ്രഹ്മാണ്ഡ സിനിമയാണെന്നും താനും ഇതിനായി കാത്തിരിക്കുകയാണെന്നും വിക്രമവും പറഞ്ഞിരുന്നു.
ലച്ചുവിനും റോവിനും ഇതെന്തുപറ്റി? നിങ്ങള്‍ ബ്രേക്കപ്പ് ആയോ? സംശയങ്ങളുമായി ആരാധകര്‍!
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി