»   » മീരയുടെ മടങ്ങിവരവിനെതിരെ ''അമ്മ''

മീരയുടെ മടങ്ങിവരവിനെതിരെ ''അമ്മ''

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
സാമുവലിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്താമെന്ന നടി മീരാ ജാസ്മിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. താരസംഘടനയായ അമ്മ നടിയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണിത്.

താരസംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതിരുന്നതിനാണ് നടിയെ മുന്‍പ് വിലക്കിയത്. അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ നടി പങ്കെടുത്തിരുന്നില്ല. ഇതിനു പുറമേ ധനശേഖരണാര്‍ത്ഥം താരസംഘടന നടത്തിയ സ്റ്റേജ് ഷോയില്‍ നിന്നും നടി വിട്ടുനിന്നു.

ഇതിനെ തുടര്‍ന്ന് നടിയ്ക്ക് അമ്മ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഈ വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് താരസംഘടനയുടെ ഭാരവാഹികള്‍ പറയുന്നത്. ഇക്കാര്യം ഇവര്‍ സാമുവലിന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു കഴിഞ്ഞു. ചിത്രത്തില്‍ മീരയെ അഭിനയിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തില്‍ അമ്മ രഹസ്യ വിലക്ക് പ്രഖ്യാപിച്ചതു കൊണ്ട് തന്നെയാണ് മീരയെ വച്ച് ചിത്രമെടുക്കാനുള്ള പദ്ധതി സത്യന്‍ അന്തിക്കാട് ഉപേക്ഷിച്ചതെന്നും സിനിമാലോകത്ത് സംസാരമുണ്ട്. സാമുവലിന്റെ മക്കളിലൂടെ മലയാള സിനിമയില്‍ ശക്തമായ തിരിച്ചു വരവ് നടത്താമെന്ന മീരയുടെ പദ്ധതിയ്ക്ക് വിലക്ക് തിരിച്ചടിയായേക്കുമെന്നാണ് അറിയുന്നത്.

English summary
Malayalam actress Meera Jasmine has been again banned by Malayalam Film Association, AMMA from acting in any Malayalam movies in the state.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam