»   » ഒടുവില്‍ അതും സംഭവിക്കുന്നു, അനുഷ്ക- വിരാട് വിവാഹം പുതുവര്‍ഷത്തില്‍ ??

ഒടുവില്‍ അതും സംഭവിക്കുന്നു, അനുഷ്ക- വിരാട് വിവാഹം പുതുവര്‍ഷത്തില്‍ ??

Posted By: Nihara
Subscribe to Filmibeat Malayalam

വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ നിറഞ്ഞു നിന്നിരുന്ന പ്രണയകഥയാണ് അനുഷ്‌കയുടേത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമായ വിരാട് കോഹ്ലിയും അനുഷ്‌ക ഷെട്ടിയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ട് കാലം കുറേയായി. പുതുവര്‍ഷത്തില്‍ ഇരുവരും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പുതുവര്‍ഷത്തിന് മുന്നോടിയായി കുടുംബസമേതം ഉത്തരാഖണ്ഡിലെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഇതിനോടകം തന്നെ ഇവരുവരും ഒന്നിച്ചുള്ള ഫോട്ടോയും അവധി ആഘോഷത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

പുതുവര്‍ഷത്തില്‍ വിവാഹം??

വിരാട് കോഹ്ലിയും അനുഷ്കയും തമ്മിലുള്ള വിവാഹം പുതുവര്‍ഷത്തില്‍ നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇരുവരും ഒരുമിച്ച് അവധി ആഘോഷിച്ചു

അനുഷ്‌കയും വിരാടും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഇടക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവധി ആഘോഷിക്കുന്നതിനായി ഉത്തരാഖണ്ഡിലെത്തിയ ഇവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൊസസ്സീവായ കാമുകന്‍

വിരാടും അനുഷ്‌കയും തമ്മില്‍ പിരിഞ്ഞുവെന്ന് നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കാമുകിയുടെ കാര്യത്തില്‍ പൊസസ്സീവായ വീരു ഷൂട്ടിങ്ങിനിടയില്‍ നിരവധി തവണ അനുഷ്‌കയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടത്രെ. കൂടെ അഭിനയിക്കുന്ന താരങ്ങളിലേക്ക് കാമുകിയുടെ സ്‌നേഹം വഴിമാറിപ്പോകുമോയെന്ന പേടിയും ക്യാപ്റ്റനുണ്ടത്രേ.

ഇംതിയാസ് അലി ചിത്രത്തില്‍

ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് അവധിക്കാലം ചിലവഴിക്കുന്നതിനായി അനുഷ്‌ക എത്തിയത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകന്‍. പഞ്ചാബി ടൂറിസ്റ്റിന്റെ വേഷത്തില്‍ ഷാരൂഖും ഗുജറാത്തി പെണ്‍കൊടിയായി അനുഷ്‌കയുമെത്തുന്ന ചെയ് റിപബ്ലിക് 2107 ല്‍ റിലീസ് ചെയ്യും.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

സമീപ കാലത്ത് അനുഷ്‌ക നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ തന്നെ ലൈംഗികമായി സ്പര്‍ശിച്ചുവെന്ന് ഒരു ചാനല്‍ പരിപാടിക്കിടെയാണ് അനുഷ്‌ക വെളിപ്പെടുത്തിയത്. സംഭവം ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. വിവാഹ വാര്‍ത്തയുമായാണ് ഇപ്പോള്‍ അനുഷ്‌ക ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

English summary
Virat Kohli and Anushka Sharma have been holidaying with her family in Uttarakhand amid the countdown to the New Year. The year has been very busy and fruitful for both Virat and Anushka and this definitely calls for a quiet holiday together. In this latest picture that surfaced on the web, the couple was spotted posing with a saint in their winter gear.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam